Adwaith 
Kannur

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

ഒപ്പമുണ്ടായിരുന്ന അഞ്ചാം ക്ലാസുകാരൻ അനിയൻ ജ്യേഷ്ഠൻ മുങ്ങിയത് അറിഞ്ഞില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: പാനൂരിനടുത്ത പൂക്കോമിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 16 വയസുകാരൻ മുങ്ങിമരിച്ചു. ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അദ്വൈത് (16) ആണ് ശനിയാഴ്ച പകൽ 12 മണിയോടെ മുങ്ങിമരിച്ചത്.പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രക്കുളത്തിലായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. എറണാകുളം പെരുമ്പാവൂർ മുടക്കുഴ പുതിയടത്ത് ചാലിൽ അനിൽകുമാറിന്റെയും ദിവ്യ കെ. ദിവാകരന്റെയും (ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ്, പെരിങ്ങളം വെറ്റിനറി ആശുപത്രി) മകനാണ് അദ്വൈത്. നിലവിൽ ഇവർ അണിയാരം മൂത്തേടത്ത് ക്ഷേത്രത്തിന് സമീപം ഇളയടത്ത് താഴെ കുനിയിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

ജ്യേഷ്ഠൻ മുങ്ങിയത് അനിയൻ അറിഞ്ഞില്ല; രക്ഷിക്കാനായില്ല

ശനിയാഴ്ച ഉച്ചയോടെ അദ്വൈത് ക്ഷേത്രക്കുളത്തിൽ കുളിക്കാനായി ഇറങ്ങിയപ്പോൾ ഇളയ സഹോദരനും അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ കാശിനാഥും ഒപ്പമുണ്ടായിരുന്നു. എന്നാൽ, കുളിക്കുന്നതിനിടയിൽ അദ്വൈത് വെള്ളത്തിൽ മുങ്ങിത്താഴ്ന്നത് കുട്ടിയായ കാശിനാഥിന് പെട്ടെന്ന് മനസ്സിലായിരുന്നില്ല. ജ്യേഷ്ഠനെ കുളത്തിൽ കാണാതായതോടെ പരിഭ്രാന്തനായ കുട്ടി ഓടിച്ചെന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി അദ്വൈതിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

In a tragic incident, a 16-year-old Plus One student drowned to death in a temple pond near Panoor in Kannur district on Saturday around 12:00 PM.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അദാനിക്ക് വിമുഖത, വിമാനയാത്രയ്ക്കിടെ മനസ് മാറ്റി; വിഴിഞ്ഞത്തിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് ഓർത്തെടുത്ത് ശശി തരൂർ

'ഞാൻ വിസയും കയ്യിൽ പിടിച്ച് ടിക്കറ്റിന് വേണ്ടി കാത്തിരിക്കുകയാ; മനുഷ്യന് ദീർഘായുസ് ഒരു ശാപമാണ്'

തൃശ്ശൂർ മരത്താക്കരയിൽ കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലിടിച്ചു; 9 പേർക്ക് പരിക്ക്

ഉറക്കക്രമം തെറ്റിയോ? ശരിയാക്കാൻ 10 വഴികൾ

ലോകകപ്പ് ഫൈനൽ അർജന്റീന പ്രസിഡന്റ് നേരിട്ട് കാണില്ല, കോട്ടും ഊരില്ല!