Aneeq Samprath 
Kannur

കണ്ണൂരിൽ ഫ്ളാറ്റിൽ നിന്ന് വീണ് പ്ളസ് വൺ വിദ്യാർഥി മരിച്ചു

കണ്ണൂർ തെക്കി ബസാറിലെ ഫ്ലാറ്റിൽ അർദ്ധരാത്രിയോടെ സംഭവം; റൂമിൽ ഭക്ഷണം നൽകാനാണെന്ന് പറഞ്ഞ് സെക്യൂരിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാർത്ഥി മുകളിലേക്ക് പോയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂർ വായന്തോട് സ്വദേശികളായ കെ.പി. സംപ്രത്തിന്റെയും നജിലയുടെയും മകൻ അനീഖ് സംപ്രത്ത് (17) ആണ് മരണപ്പെട്ടത്. ഞായറാഴ്ച അർദ്ധരാത്രി 12.30 ഓടെ കണ്ണൂർ തെക്കി ബസാറിന് സമീപമുള്ള ഫ്ലാറ്റിലായിരുന്നു സംഭവം.കണ്ണൂർ ഭവൻസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മരിച്ച അനീഖ്. അസീം സംപ്രത്ത് സഹോദരനാണ്.

ഞായറാഴ്ച അർദ്ധരാത്രിയോടെ ഫ്ലാറ്റിലെത്തിയ വിദ്യാർത്ഥി, അവിടെയുള്ള റൂമിൽ ഭക്ഷണം കൊടുക്കാൻ എത്തിയതാണെന്നാണ് സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞത്. എന്നാൽ ഫ്ലാറ്റിനുള്ളിലേക്ക് പ്രവേശിച്ചതിന് പിന്നാലെ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയായ 17-ാം നിലയിലേക്ക് പോവുകയും അവിടെ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. സംഭവ സ്ഥലത്തുതന്നെ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വൈകീട്ട് നാല് മണിയോടെ മൃതദേഹം മട്ടന്നൂർ പാലോട്ടുപള്ളി ഖബർസ്ഥാനിൽ ഖബറടക്കും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A 17-year-old Plus One student tragically died after falling from the 17th floor of an apartment complex near Thekki Bazaar in Kannur on Sunday midnight.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരച്ചെത്തി വിദ്യാർഥികൾ; കേന്ദ്രത്തിന്റെ അവ​ഗണിക്കൽ തന്ത്രം പാളി; പൊലീസിന്റെ കണക്കുകൂട്ടലും തെറ്റി

'പാറ്റ' സമരത്തിൽ കേന്ദ്രത്തിന് പാളി, വീണ്ടും ഷി​ഗെല്ല, വിഎസ് ഓർമകൾക്ക് ഒരാണ്ട്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ട്രോൾ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, ഇന്ത്യൻ ടീം ലോക കപ്പ് കളിക്കണം'; നിയാസ് ബക്കർ പറയുന്നു

'കണ്ണേ കരളേ വിഎസ്സേ...' മായാതെ മറയാതെ ആ വിപ്ലവ സൂര്യന്‍; ഓര്‍മകള്‍ക്ക് ഒരാണ്ട്

ഇം​ഗ്ലീഷ് ഇതിഹാസ ഫുട്ബോൾ താരം കെവിൻ ​കീ​ഗൻ അന്തരിച്ചു