Rama Teacher Law Admission  
Kannur

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ ഫുൾ എ പ്ലസ്: രമ ടീച്ചർ ഇനി നിയമപഠനത്തിലേക്ക്

ഹെഡ്മിസ്ട്രസായി വിരമിച്ച ശേഷം വീണ്ടും വിദ്യാർഥി; കേരള ലോ എൻട്രൻസിൽ 112-ാം റാങ്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: പ്രായം പഠനത്തിന് തടസ്സമല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച് വിരമിച്ച അധ്യാപിക നിയമപഠനത്തിലേക്ക്. ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടിയ രമ ടീച്ചർ, കേരള ലോ എൻട്രൻസ് പരീക്ഷയിൽ (കെഎൽഇഇ) തിളക്കമാർന്ന റാങ്ക് നേടി എറണാകുളം ഗവൺമെന്റ് ലോ കോളജിൽ അഡ്മിഷൻ ഉറപ്പാക്കി. സർവീസിൽനിന്ന് വിരമിച്ച ശേഷം മനസ്സിനുള്ളിൽ സൂക്ഷിച്ച പഠനമോഹങ്ങൾക്ക് വീണ്ടും ചിറകുനൽകിയ ടീച്ചറുടെ ഈ നേട്ടം നാടിനാകെ പ്രചോദനമായി മാറിയിരിക്കുകയാണ്.

കാങ്കോൽ ആലക്കാട് ദേവിസഹായം എൽപി സ്കൂൾ ഹെഡ്മിസ്ട്രസായി 2021-ൽ സർവീസിൽനിന്ന് വിരമിച്ച ശേഷമാണ് രമ ടീച്ചർക്ക് തുടർപഠനത്തിൽ താല്പര്യം തോന്നിയത്. തുടർന്ന് പയ്യന്നൂർ പഠന കേന്ദ്രത്തിൽ ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന് ചേർന്നു. ചിട്ടയായ പഠനത്തിലൂടെ ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ മികച്ച വിജയത്തോടെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. തുടർന്ന് നിയമപഠനം ലക്ഷ്യമിട്ട് എഴുതിയ സംസ്ഥാന ലോ എൻട്രൻസ് പരീക്ഷയിൽ 112-ാം റാങ്ക് നേടിയാണ് ചരിത്രപ്രസിദ്ധമായ എറണാകുളം മഹാരാജാസ് കോളജ് കാമ്പസിന് സമീപത്തെ ഗവൺമെന്റ് ലോ കോളജിലേക്ക് ഇവർ പ്രവേശനം നേടിയത്.

നിയമം വിശദമായി പഠിച്ച് അഭിഭാഷകയായി പ്രാക്ടീസ് ചെയ്യാനും നിർധനരും സാധാരണക്കാരുമായ ജനങ്ങൾക്ക് സൗജന്യമായി നിയമസഹായം എത്തിച്ചുനൽകാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ടീച്ചർ പറയുന്നു. റിട്ടയേർഡ് ഗ്രാമീണ ബാങ്ക് മാനേജരായ ഭർത്താവ് എം. കൃഷ്ണൻ നമ്പൂതിരിയും, ജർമ്മനിയിൽ എൻജിനീയറായ മകൻ ശ്രീകാന്തും, ആലുവ കാർമൽ ഹോസ്പിറ്റലിലെ ഡോക്ടറായ മകൾ വരദയും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. അധ്യാപനത്തിൽനിന്ന് വിരമിച്ച ശേഷമുള്ള ടീച്ചറുടെ ഈ അക്കാദമിക് മുന്നേറ്റത്തെ നാട്ടുകാരും സുഹൃത്തുക്കളും വലിയ ആവേശത്തോടെയാണ് വരവേൽക്കുന്നത്.

Demonstrating that learning knows no age barriers, Rama Teacher, a retired school headmistress from Kannur, has achieved full A-plus grades in the Higher Secondary Equivalency Examination and secured admission to the prestigious Government Law College, Ernakulam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ'; സാവിത്രി ശ്രീധരന്‍ അന്തരിച്ചു

പൊലീസ് ജീപ്പിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം: ഇടിച്ചുതെറിപ്പിച്ചതെന്ന് കുടുംബം; വധശ്രമത്തിന് കേസെടുക്കണമെന്ന് പരാതി

52 കരക്കാരുടെ കാത്തിരിപ്പ്, പടനിലത്ത് നൂറുകണക്കിന് നന്ദികേശരൂപങ്ങള്‍; ആവേശമായി ഓച്ചിറ കെട്ടുത്സവം ഇന്ന്, പ്രാദേശിക അവധി

സ്വപ്‌നില്‍ അസ്‌നോദ്കര്‍ കേരള ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍; രോഹൻ പ്രേം ചീഫ് സെലക്ടർ

'ബ്രസീലിലെ ചൂരമീനില്‍ വിരകള്‍'; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം