

സിനിമ റിവ്യൂവര്‍ അശ്വന്ത് കോക്കിന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ പ്രവീണ്‍ ടി.ജെ. രംഗത്ത്. പുതിയ ചിത്രം ഡിസ്‌കോയുടെ റിവ്യുവിലെ പരാമര്‍ശത്തിലാണ് അശ്വന്തിനെതിരെ പ്രവീണ്‍ രംഗത്തെത്തിയിരിക്കുന്നത്. തന്നെ റാപ്പര്‍ വേടനുമായി ഉപമിച്ചുകൊണ്ട് അശ്വന്ത് കോക്ക് നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് പ്രവീണ്‍ സോഷ്യല്‍ മീഡിയയിലൂടെ ചുട്ട മറുപടി നല്‍കിയിരിക്കുന്നത്.
രൂക്ഷമായ ഭാഷയിലായിരുന്നു പ്രവീണിന്റെ മറുപടി. തന്നെ അശ്വന്ത് താരതമ്യം ചെയ്ത വേടനേക്കാളും മുമ്പ് തന്നെ ഗിറ്റാറുമായി ഇറങ്ങിയതാണ് താനെന്നാണ് പ്രവീണ്‍ പറയുന്നത്. അഞ്ചക്കള്ളകോക്കാന്‍ എന്ന ചിത്രത്തിലെ ചെറിയ കോക്കാന്‍, വേടനെ പോലെയാകാന്‍ നോക്കുന്നയാള്‍ എന്നിങ്ങനെയായിരുന്നു പ്രവീണിനെക്കുറിച്ച് അശ്വന്ത് നടത്തിയ പരാമര്‍ശം.
'മിസ്റ്റര്‍ അശ്വന്ത് അറിയാന്‍, പ്രവീണ്‍ ടിജെ കൈയ്യില്‍ കറുത്ത പെയിന്റും അടിച്ചു റെന്റിന് ഗിറ്റാറും എടുത്ത് ഇറങ്ങിയത് അങ്ങ് 2016ല്‍. ഞാന്‍ 'ആവാന്‍' നടക്കുന്നു എന്ന് നീ പറഞ്ഞ വേടന്‍ എന്റെ അറിവില്‍ വോയ്‌സ് ഓഫ് ദി വോയ്‌ലെസ് ആദ്യമായി പാടുന്നത് 2019 ഫോര്‍ട്ട് കൊച്ചി സിഎഎ പ്രതിഷേധത്തിലാണ്. നിനക്ക് അതൊക്കെ അറിയാന്‍ പാടില്ലായിരിക്കും. കാരണം നിന്നെ പോലെ അല്ല. ഒറ്റക്ക് തനിയെ, സ്വന്തമായി വെട്ടി ഉണ്ടാക്കിയ വഴിയിലൂടെയാ ഞാന്‍ വന്നതും പൊക്കൊണ്ടിരിക്കുന്നതും. പിന്നെ എന്റെ പേരും ഞാന്‍ ആരാന്നും നിന്റെ വാ കൊണ്ട് ഞാന്‍ 2024 ല്‍ പറയിപ്പിച്ചിട്ടുണ്ട്. അത് നീ മറന്ന് പോയതുകൊണ്ടാ'' എന്നായിരുന്നു പ്രവീണിന്റെ കുറിപ്പ്.
പിന്നാലെ പ്രവീണിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരുമെത്തുന്നുണ്ട്. വിമര്‍ശനങ്ങള്‍ക്ക് പ്രവീണ്‍ തന്നെ മറുപടിയും നല്‍കുന്നുണ്ട്. 'ഒരു കഥാപാത്രത്തിന് നെഗറ്റീവ് പറഞ്ഞപ്പോ ഇങ്ങനെ ഒക്കെ പൊളിഞ്ഞു പോസ്റ്റ് ഇടുന്നുണ്ടെങ്കില്‍ അത് കൊണ്ട് തന്നെയാ നീ ഇപ്പോഴും ഇങ്ങനെ തന്നെ നില്‍ക്കുന്നതും വേടന്‍ ഈ നിലയില്‍ എത്തിയതും' എന്നായിരുന്നു ഒരു കമന്റ്. 'കാരക്റ്ററിനെ അല്ലാലോ നെഗറ്റീവ് പറഞ്ഞത്, പോയി കേട്ട് നോക്കുക താന്‍ മൂട് തങ്ങുന്ന അദ്ദേഹം എന്താ പറഞ്ഞത് എന്ന്' എന്നായിരുന്നു നടന്റെ മറുപടി.
നിന്നെ കുറിച്ച് നല്ലതു പറഞ്ഞല്ലോ. അപ്പൊ അതേപോലെ മോശം പറയാനും അയാള്‍ക്ക് സ്വാതന്ത്ര്യം ഇല്ലേ എന്ന് ചോദിച്ചയാള്‍ക്കും പ്രവീണ്‍ മറുപടി നല്‍കുന്നുണ്ട്. മോശം പറയണ്ടവന്‍ മോശം തന്നെ പറയണം അല്ലാണ്ട് വായില്‍ തോന്നിയത് അല്ല പറയണ്ടതെന്നാണ് പ്രവീണ്‍ പറയുന്നത്. ഇത് പോലെ ഒരു അവരാത സിനിമ എടുത്ത് വെച്ചിട്ട് ഉള്ളത് പറയുമ്പോ പൊളിഞ്ഞിട്ട് കാര്യമില്ല ബ്രോ എന്നായിരുന്നു മറ്റൊരു കമന്റ്. 'ഞാന്‍ അല്ല ബ്രോ സിനിമ എടുത്തത് വെച്ചത്, 'ചെറിയ കോക്കാന്‍' എന്ന് അല്ല എന്റെ പേര്' എന്നായിരുന്നു അതിനുള്ള പ്രവീണിന്റെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates