Ramesh Chennithala 
Kannur

പിണറായിയുടെ വീട്ടുപടിക്കലെ പൊലീസ് ജീപ്പ് മാറ്റുന്നത് സുരക്ഷാ സമിതി തീരുമാനിക്കും; ആഭ്യന്തരമന്ത്രി

മയ്യിൽ സ്റ്റേഷന് ഫണ്ട്; കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് ഓണത്തിന് മുൻപ് പുതിയ കെട്ടിടത്തിലേക്ക് മാറും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് മുൻപിൽ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സംസ്ഥാന സുരക്ഷാ സമിതി വിലയിരുത്തി തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മുൻ മുഖ്യമന്ത്രിക്ക് ഇസെഡ് പ്ലസ് സുരക്ഷയുണ്ടായിരുന്നതിനാലാണ് വീട്ടുപടിക്കൽ അത്തരമൊരു സംവിധാനം ഏർപ്പെടുത്തിയത്. ആറുമാസം കൂടുമ്പോഴാണ് സുരക്ഷാ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നത്. ഈ കാര്യത്തിൽ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ താൻ നേരിട്ട് ഇടപെടാനില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.

പൊലീസിന് പുത്തൻ മുഖം; സ്റ്റേഷനുകൾക്ക് ഒരേ പെയിന്റ്

സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളും ആധുനിക രീതിയിൽ നവീകരിക്കാൻ ആഭ്യന്തര വകുപ്പ് നടപടി തുടങ്ങിയതായി മന്ത്രി അറിയിച്ചു. ശോചനീയാവസ്ഥ നേരിടുന്ന കണ്ണൂരിലെ മയ്യിൽ പൊലീസ് സ്റ്റേഷന് ആവശ്യമായ ഫണ്ട് അടിയന്തരമായി അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ മയ്യിലിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് വരുന്ന ഓണത്തിന് മുൻപ് തന്നെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കും. ചെറുപുഴയിൽ പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിനായി പഞ്ചായത്ത് സ്ഥലം കണ്ടെത്തി തന്നാൽ ഉടൻ തന്നെ തുടർനടപടികൾ സ്വീകരിക്കും. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾക്കും ഒരേ നിറത്തിലുള്ള പെയിന്റ് അടിയ്ക്കാനും തീരുമാനമായിട്ടുണ്ട്.

കൂടാതെ, അഡ്മിനിസ്ട്രേറ്റീവ് സൗകര്യത്തിനായി 64 സ്റ്റേഷനുകൾ ഒഴിച്ച് ബാക്കി എല്ലാ സ്റ്റേഷനുകളിലും എസ്.ഐ (SI) മാർക്ക് വീണ്ടും ക്രമസമാധാന ചുമതല നൽകും. വരുന്ന സ്വാതന്ത്ര്യദിനത്തോടുകൂടി (ഓഗസ്റ്റ് 15) കേരള പൊലീസിന് പുതിയൊരു ജനകീയ മുഖമുണ്ടാകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയ്ക്ക് എതിരെ പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാൻ വഴി വൻ മുന്നേറ്റം നടത്താൻ പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു. മയക്കുമരുന്ന് മാഫിയകൾ ഇപ്പോൾ ജനങ്ങളെ പേടിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. പൊതുജനങ്ങളും പൊലീസിനൊപ്പം ഉത്സാഹപൂർവ്വം ലഹരിമാഫിയയുടെ വേരറുക്കാനുള്ള ശ്രമത്തിലാണ്. ഓപ്പറേഷൻ തൂഫാൻ ശക്തമായി മുന്നോട്ട് കൊണ്ടുപോകും. ചില മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മാരക രോഗങ്ങൾക്കുള്ള മരുന്നുകൾ വാങ്ങി യുവാക്കൾ ലഹരിക്കായി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ കാര്യത്തിൽ ഡ്രഗ്സ് കൺട്രോളർ വകുപ്പുമായി ചേർന്ന് കർശന നടപടി സ്വീകരിക്കും.

Home Minister Ramesh Chennithala stated that the decision regarding the removal of the police security jeep stationed in front of former CM Pinarayi Vijayan’s residence will be evaluated and finalized by the State Security Review Committee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അദാനിക്ക് വിമുഖത, വിമാനയാത്രയ്ക്കിടെ മനസ് മാറ്റി; വിഴിഞ്ഞത്തിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് ഓർത്തെടുത്ത് ശശി തരൂർ

'100 പവൻ കൊടുത്താൽ ഡിവോഴ്സ് തരാമെന്ന് പറഞ്ഞു, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ വരെ എടുത്തുവച്ചു'; മുൻ ഭർത്താവിനെ കുറിച്ച് മോനിഷ

മുനമ്പം ഭൂമി ഉമീദ് പോർട്ടർലിൽ ചേർത്തതിന്റെ പ്രതികാര നടപടിയായാണ് സർക്കാരിന്റെ ഹൈക്കോടതിയിലെ നിലപാടിനെ കാണുന്നത് - കെ എസ് ഹംസ

ഒരു ടിക്കറ്റിന് 24 ലക്ഷം! ലോകകപ്പ് ഫൈനൽ സർവകാല റെക്കോർഡിൽ

മലപ്പുറത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു; കാസര്‍കോട് ഒന്നര വയസ്സുകാരനും കടിയേറ്റു