Retired SI Sentenced to Five Years in Jail for Sexually Abusing Class 9 Student. 
Kannur

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്

കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എം.ടി. ജലജാറാണിയാണ് ശിക്ഷ വിധിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ റിട്ട. എസ്‌ഐ അബ്ദുൾ മജീദിന് ശിക്ഷ വിധിച്ചു. പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എം.ടി. ജലജാറാണിയാണ് ശിക്ഷ വിധിച്ചത്.

കണ്ണൂർ തളാപ്പ് സ്വദേശിയാണ് അബ്ദുൾ മജീദ് (66). വളപട്ടണം എസ്‌ഐ ടി.എം. വിപിനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതാ കുമാരി ഹാജരായി. സമാനമായ മറ്റൊരു പോക്സോ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് പ്രതി നിലവിൽ ജയിലിലാണ്. ഇതിനിടെയാണ് മറ്റൊരു കേസിൽ കൂടി ഇയാൾക്ക് ശിക്ഷ ലഭിച്ചത്.

Retired SI Sentenced to Five Years in Jail for Sexually Abusing Class 9 Student.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

പ്രേം നസീര്‍ ജന്മശതാബ്ദി ആഘോഷിക്കാന്‍ സര്‍ക്കാര്‍; നാലുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്‍ഹിയില്‍ പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി