Home Nurse Arrested For Stealing 31 Sovereigns Gold Representative Image
Kannur

ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 31 പവൻ സ്വർണം കവർന്ന് പകരം മുക്കുപണ്ടം വെച്ചു; ഹോം നഴ്സ് അറസ്റ്റിൽ, കുടുക്കിയത് ഫോണിലെ ചിത്രങ്ങൾ

പ്രേമയുടെ ഫോൺ പരിശോധിച്ചതോടെയാണ് ചിത്രങ്ങൾ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: ഉളിക്കൽ മണിക്കടവിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 31 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ വയനാട് പെരിയ സ്വദേശി ഉച്ചപ്പള്ളി പ്രേമയെ (50) ഉളിക്കൽ പൊലീസ് പിടികൂടി. മണിക്കടവ് സ്വദേശി ന്യായപ്പള്ളി ഈപ്പന്റെ വീട്ടിൽ നിന്നാണ് ഏകദേശം 30 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണം മോഷ്ടിച്ചത്. ഈപ്പന്റെ മകൾ നിമ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

ഈപ്പനെയും ഭാര്യയെയും പരിചരിക്കുന്നതിനായി മൂന്ന് വർഷം മുൻപാണ് പ്രേമ മണിക്കടവിലെ വീട്ടിൽ ജോലിക്കെത്തിയത്. ഭാര്യയുടെ മരണശേഷം ഈപ്പൻ മകൾക്കൊപ്പം കുറച്ചുനാൾ ബെംഗളൂരുവിലേക്ക് പോയിരുന്നു. വീട്ടുകാർ ഇല്ലാതിരുന്ന ഈ സമയത്താണ് പ്രേമ മോഷണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന യഥാർത്ഥ സ്വർണാഭരണങ്ങൾ എടുത്ത ശേഷം, വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ അതേ ഡിസൈനിലുള്ള മുക്കുപണ്ടങ്ങൾ പകരം വെക്കുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് ഈപ്പനും കുടുംബവും നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ആഭരണങ്ങൾ മാറിയ വിവരം ശ്രദ്ധയിൽപ്പെട്ടത്. മാല, വള, നെക്‌ലസ്, മോതിരം, ലോക്കറ്റ്, പാദസരം തുടങ്ങിയ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

സ്വർണാഭരണങ്ങൾക്ക് സമാനമായ മുക്കുപണ്ടങ്ങൾ വാങ്ങുന്നതിനായി യഥാർത്ഥ ആഭരണങ്ങളുടെയും മുക്കുപണ്ടങ്ങളുടെയും ചിത്രങ്ങൾ പ്രതി മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നതാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. മോഷണവിവരം അറിഞ്ഞിട്ടും പ്രതിയോട് യാതൊരു സംശയവും തോന്നാത്ത വിധം പെരുമാറിയ വീട്ടുകാർ, തന്ത്രപൂർവ്വം പ്രേമയുടെ ഫോൺ പരിശോധിച്ചതോടെയാണ് ചിത്രങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

എസ്ഐ രാധാകൃഷ്ണൻ, എഎസ്ഐ. പി.വി. രാജേഷ്, ഉദ്യോഗസ്ഥരായ ടിജെ ഷിജിമോൾ, കെകെ.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Ulikkal police in Kannur arrested a 50-year-old Wayanad native working as a caregiver for allegedly stealing 31 sovereigns of gold worth ₹30 lakh from her employer's house in Manikkadavu and replacing them with matching imitation jewellery, a crime uncovered through photos saved on her phone.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മജയ്ക്ക് 'കൈ' കൊടുക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനോ...?; സൈബറിടത്തില്‍ രാഹുലിനായി മുറവിളി

"ജോണിവാക്കറി'ലൂടെ ചാഞ്ചക്കം തെന്നി വന്ന യുവനടൻ'; റോബിൻ വർ​ഗീസ് അന്തരിച്ചു

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുക്കാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി; ചാക്കില്‍ കെട്ടി ഡാമില്‍ തള്ളി; 20കാരന്‍ അറസ്റ്റില്‍

'രാവണൻ കമ്യൂണിസ്റ്റ് നേതാവിനെപ്പോലെ, രാമൻ സാധാരണക്കാരനും'; രാമായണയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് നിതീഷ് ഭരദ്വാജ്

'സോളോ യാത്രകളാണ് എനിക്കിഷ്ടം, ഓഫ്ബീറ്റായ വളരെ ശാന്തമായ സ്ഥലങ്ങളാണ് ഞാൻ തിരഞ്ഞെടുക്കാറ്'; നിത്യ മേനോൻ പറയുന്നു