"ജോണിവാക്കറി'ലൂടെ ചാഞ്ചക്കം തെന്നി വന്ന യുവനടൻ'; റോബിൻ വർ​ഗീസ് അന്തരിച്ചു

'ജോണി വാക്കറി'ൽ മമ്മൂട്ടിയുടെ സഹോദരന്റെ കൂട്ടുകാരനായാണ് റോബിനെത്തിയത്.
Robin Varghese
Robin Vargheseഫെയ്സ്ബുക്ക്
Edited By:
Updated on: 
1 min read

കൊച്ചി: 'ജോണിവാക്കർ' എന്ന സിനിമയിലെ ഷെല്ലി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ റോബിൻ വർ​ഗീസ് (56) അന്തരിച്ചു. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. തിരുവല്ല മല്ലപ്പള്ളി കുന്നന്താനം സ്വദേശിയാണ്. കൊച്ചിൻ കോറസ് എന്ന മിമിക്രി ട്രൂപ്പിലൂടെയായിരുന്നു റോബിന്റെ കലാരം​ഗത്തേക്കുള്ള കടന്നുവരവ്.

'ജോണി വാക്കറി'ൽ മമ്മൂട്ടിയുടെ സഹോദരന്റെ കൂട്ടുകാരനായാണ് റോബിനെത്തിയത്. നാൽവർ സംഘത്തിൽ റോബിൻ അവതരിപ്പിച്ച ഷെല്ലി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സംവിധായകൻ ജയരാജ് റോബിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. “ജോണിവാക്കറി" ലൂടെ ചാഞ്ചക്കം തെന്നി വന്ന യുവനടൻ...!റോബിൻ...! നീ എന്നും ജനങ്ങളുടെ ഹൃദയത്തിലുണ്ടാവും..! വിട"- എന്നാണ് ജയരാജ് കുറിച്ചിരിക്കുന്നത്.

‘ജോണിവാക്കറി’നു പുറമേ 2019 ൽ റിലീസായ ‘സോളമന്റെ മണവാട്ടി സോഫിയ’ എന്ന മലയാള ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. ചില കന്നഡ സിനിമകളിലും നിരവധി ഷോർട്ട് ഫിലിമുകളിലും റോബിൻ വർഗീസ് വേഷമിട്ടിട്ടുണ്ട്. നിരവധി പേരാണ് റോബിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നത്.

Robin Varghese
'രാവണൻ കമ്യൂണിസ്റ്റ് നേതാവിനെപ്പോലെ, രാമൻ സാധാരണക്കാരനും'; രാമായണയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് നിതീഷ് ഭരദ്വാജ്
Robin Varghese
'സോളോ യാത്രകളാണ് എനിക്കിഷ്ടം, ഓഫ്ബീറ്റായ വളരെ ശാന്തമായ സ്ഥലങ്ങളാണ് ഞാൻ തിരഞ്ഞെടുക്കാറ്'; നിത്യ മേനോൻ പറയുന്നു
Robin Varghese
'കുളിര്‍മഴ പോലെ ഞങ്ങളിലേക്ക് പെയ്തിറങ്ങിയവള്‍, താര റെയ്ന്‍'; മകള്‍ക്ക് പേരിട്ട് സംഗീതും ആന്‍സിയും
Summary

Robin Varghese has passed away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Joseph Annamkutty Jose
Robin Radhakrishnan and Arati Podi
Shamna Kasim
Scene Movie
X

FOLLOW US

ON GOOGLE DISCOVER