

മലയാള സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് സംഗീത് പ്രതാപ്. പ്രേമുലുവിലെ അമല്‍ ഡേവിസായും ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ ജോയല്‍ ആയുമെല്ലാം സംഗീത് കയ്യടി നേടിയിട്ടുണ്ട്. നടന്‍ എന്നതിനൊപ്പം എഡിറ്റിങിലും മികവ് തെളിയിച്ചിട്ടുള്ള സംഗീതിനെ തേടി പുരസ്‌കാരവുമെത്തിയിട്ടുണ്ട്. ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് സംഗീത്.
ഈയ്യടുത്താണ് സംഗീതിനും ഭാര്യ ആന്‍സിയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. തങ്ങളുടെ കുഞ്ഞിന് പേരിട്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സംഗീത്. താറ റെയ്ന്‍ സംഗീത് എന്നാണ് മകള്‍ക്ക് സംഗീതും ആന്‍സിയും പേരിട്ടിരിക്കുന്നത്. മകളുടെ മനോഹരങ്ങളായ ചിത്രങ്ങളോടൊപ്പമാണ് സംഗീതും ആന്‍സിയും പേര് വെളിപ്പെടുത്തിയത്.
''താരങ്ങളില്‍ കുറിക്കപ്പെട്ട്, കുളിര്‍മഴ പോലെ ഞങ്ങളിലേക്ക് അയക്കപ്പെട്ടവള്‍. പൊടി, നീ ഞങ്ങളുടെ കുഞ്ഞ് താരകമാണ്. ഞങ്ങളുടെ റാണി. ഞങ്ങള്‍ക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം'' എന്നാണ് മകളുടെ പേര് പങ്കുവച്ചു കൊണ്ട് സംഗീതും ആന്‍സിയും കുറിച്ചത്. പിന്നാലെ സിനിമാ ലോകത്തു നിന്നും ആരാധകരില്‍ നിന്നും നിരവധി പേരാണ് ആശംസകളുമായെത്തിയത്. നവംബര്‍ മൂന്നിനായിരുന്നു സംഗീതിനും ആന്‍സിയ്ക്കും കുഞ്ഞ് ജനിച്ചത്.
അതേസമയം സംഗീത് നായകനായ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ഹലോ ഡിയര്‍ എന്ന ചിത്രത്തില്‍ നായിക മമിത ബൈജുവാണ്. ഡിനോസ് പൗലോസ് എഴുതി സംവിധാനം ചെയ്യുന്ന ഹലോ ഡിയര്‍ റൊമാന്റിക് കോമഡിയാണ്. ആഷിഖ് ഉസ്മാന്‍ ആണ് സിനിമയുടെ നിര്‍മാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates