'എന്റെ സമാധാനം കളയുന്ന ഒന്നിലേക്ക് ഞാനെന്തിന് പോകണം ? വിവാഹത്തിന് പിന്നാലെയല്ല, ശരിയായ ബന്ധത്തിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്'

'അങ്ങനെയുള്ളവരെ കണ്ടെത്തുക എളുപ്പമല്ല'.
Nithya Menen
Nithya Menenഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

വിവാഹത്തെക്കുറിച്ച് നടി നിത്യ മേനോൻ പങ്കുവച്ച വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. താൻ വിവാഹത്തിന് പിന്നാലെയല്ല, ശരിയായ ബന്ധത്തിന് പിന്നാലെയാണെന്നും നിത്യ മേനോൻ പറഞ്ഞു. "ഞാൻ വിവാഹത്തിന് എതിരാണെന്ന് ആളുകൾ പറയാറുണ്ട്. അങ്ങനെയല്ല എന്നാൽ. എനിക്കും വിവാഹം കഴിക്കണമെന്നുണ്ട്. എനിക്ക് അനുയോജ്യമായ ഒരാളെ കണ്ടെത്തണമെന്നാണ് ആഗ്രഹം.

പക്ഷേ ഞാൻ വിവാഹത്തിന് പിന്നാലെയല്ല, ശരിയായ ബന്ധത്തിന് പിന്നാലെയാണ്. അതുകൊണ്ട് അങ്ങനെയൊരു ബന്ധമല്ലെങ്കിൽ ഞാൻ വിവാഹം കഴിക്കില്ല. ജീവിതത്തിൽ സ്വതന്ത്രനായിരിക്കണം. ഈഗോയുടെ അടിസ്ഥാനത്തിൽ പെരുമാറുന്നവരാണെങ്കിൽ ആ ബന്ധം ഒരിക്കലും ശരിയാകില്ല.

പരസ്പരം വളരാൻ കഴിയുന്ന, ജീവിതത്തെ കുറച്ചുകൂടി ബോധത്തോടെ കാണുന്ന ആളുകളെയാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ളവരെ കണ്ടെത്തുക എളുപ്പമല്ല. എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടുമുട്ടിയവരിൽ ഞാൻ ആഗ്രഹിക്കുന്ന ജീവിതവുമായി ഒത്തുപോകുന്ന ഒരാളെ കണ്ടെത്താനായിട്ടില്ല. ഇതിനെ വലിയ കാര്യമായി കാണേണ്ടതില്ല. ജീവിതത്തിലെ എന്റെ ചോയ്‌സുകൾ വ്യത്യസ്തമാണ്.

എന്റെ ജീവിതം വളരെ മനോഹരവും സമാധാനപരവുമാണ്. ആ സമാധാനത്തെ ഇല്ലാതാക്കുന്ന ഒന്നിലേക്ക് എന്തിനാണ് ഞാൻ കടക്കുന്നത് ?. ആ ജീവിതത്തെ കൂടുതൽ മനോഹരമാക്കാൻ കഴിയുന്ന ഒരാളാണെങ്കിൽ തീർച്ചയായും അതിലേക്ക് വരാൻ ഞാൻ ആഗ്രഹിക്കും. ഓരോരുത്തർക്കും വ്യത്യസ്തമായൊരു ജീവിതമാണുള്ളത്. ഓരോരുത്തർക്കും ഇവിടെ ജീവിക്കാൻ പല കാരണങ്ങളുണ്ട്.

ഓരോരുത്തർക്കും വ്യത്യസ്തമായ ചോദ്യപേപ്പറാണ് പൂരിപ്പിക്കാനുള്ളത്. ഇതാണ് തെറ്റ്, ഇതാണ് ശരി എന്നൊന്നും പറയാനാകില്ല. കറുപ്പ് ഏതാണ് വെളുപ്പ് ഏതാണ് എന്നൊന്നും നമുക്ക് പറയാനാകില്ല. ഇതൊരു വിവാഹം പോലെയാണ്. എല്ലാ വിവാഹങ്ങളും അവരവർ തിരഞ്ഞെടുക്കുന്നതല്ല, ചിലത്, അതായത് അറേ‌‍ഞ്ചഡ് മാരേജും ഒരുപാടുണ്ട്.

എന്നാൽ അറേ‍ഞ്ചഡ് മാരേജിൽ ചിലർ വളരെയധികം ഹാപ്പിയാണ്. ചില ആളുകൾക്ക് തീരെ സന്തോഷമുണ്ടാകില്ല. നമ്മൾ തന്നെ തിരഞ്ഞെെടുക്കുന്ന ഒരാളെ ചിലപ്പോൾ നമുക്ക് ഡിവോഴ്സ് ചെയ്യേണ്ടിയും വന്നേക്കാം. ഏതാണ് ശരി, ഏതാണ് തെറ്റ് എന്നൊന്നും പറയാനാകില്ല".- ​ഗോപിനാഥ് പോഡ്കാസ്റ്റിൽ നിത്യ പറഞ്ഞു.

Nithya Menen
'പണത്തെ മഹാലക്ഷ്മിയായാണ് നമ്മൾ കാണുന്നത്, സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടായിരിക്കണം; പക്ഷേ എനിക്ക് അത്യാഗ്രഹമില്ല'
Nithya Menen
'ആയിരം ഓപ്പറേഷൻ തൂഫാന് അര DEUX? അടി, ഇടി, വെടി അതാണല്ലോ സിനിമ'; 'ബാച്ചിലർ പാർട്ടി'ക്കെതിരെ ജോസഫ് അന്നംകുട്ടി
Nithya Menen
'യന്ത്രം പോലെ ജോലി ചെയ്യാൻ എനിക്ക് കഴിയില്ല, ഞാനൊരു ആർട്ടിസ്റ്റാണ്, തൊഴിലാളിയല്ല'; സിനിമയിലെ ഇടവേളയെക്കുറിച്ച് നിത്യ മേനോൻ
Summary

Nithya Menen talks about marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER