കാട്ടാന മറിച്ചിട്ട വാഹനം 
Kannur

ആറളം ഫാമില്‍ കാട്ടാന ആക്രമണം: ആര്‍ആര്‍ടി സംഘത്തിന്റെ ജീപ്പ് തലകീഴായി മറിച്ചിട്ടു

അഞ്ച് ജീവനക്കാര്‍ക്ക് പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആറളം ഫാമിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന ആക്രമണം തുടരുന്നു. വനംവകുപ്പ് ജീവനക്കാര്‍ സഞ്ചരിച്ച ജീപ്പ് കാട്ടാന തകര്‍ത്തു. വാഹനത്തിനുള്ളിലുണ്ടായിരുന്ന അഞ്ച് ജീവനക്കാര്‍ക്ക് നിസ്സാര പരിക്കുകളുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ ആര്‍ആര്‍ടി സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് ആന വാഹനത്തിനു നേരെ പാഞ്ഞടുത്തത്. ആന വരുന്നത് കണ്ട് ജീവനക്കാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. വനത്തിലേക്ക് തുരുത്തിയിട്ടുംആറളം പൂക്കുണ്ട് മേഖലയില്‍ കാട്ടാന ശല്യം തുടരുകയാണ്. രാത്രിയും പുലര്‍ച്ചെയും ആനയെ തുരത്താന്‍ ആര്‍ആര്‍ടി സംഘം പട്രോളിങ് നടത്താറുണ്ട്. ആറളം മേഖലയില്‍ പ്രശ്നക്കാരനായ മോഴയാനയാണ് വാഹനം ആക്രമിച്ചത്.

ഏതാനും വര്‍ഷത്തിനിടെ 15 പേരാണ് ആറളം ഫാമില്‍ കൊല്ലപ്പെട്ടത്. ആനമതില്‍ ഉള്‍പ്പെടെയുള്ള പരിഹാര പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന പരാതി ശക്തമാണ്.

Wild elephant overturns RRT team's jeep at Aralam Farm

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീടുകളില്‍ മോദിയുടെ പടം വെയ്ക്കുന്നതില്‍ ഒരു കുഴപ്പവുമില്ല; കേന്ദ്രവുമായി അനാരോഗ്യകരമായ ചര്‍ച്ചകള്‍ക്കില്ലെന്ന് മന്ത്രി കെ എം ഷാജി

KHRWS: സർക്കാർ സ്ഥാപനത്തിൽ അവസരം; സ്റ്റാഫ് നഴ്‌സ്,സിവിൽ ഓവർസീയർ ഒഴിവുകൾ

ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക; രണ്ട് വര്‍ഷത്തെ ദാമ്പത്യം; 25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ; വിധി കട്ട് വിളിച്ച പ്രണയം!

ഡിസ്‌ക് ബ്രേക്ക്, 84,128 രൂപ വില; ഹീറോ പാഷന്‍ പ്ലസ് ഡിസ്‌ക് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

'ഇതാരാ ഡാഫ്റ്റ് പങ്ക് കേരളത്തിലോ ?' റോളർ കോസ്റ്റർ പീക്ക് ഷോ റെഡി! നിവിൻ പോളി - അൽഫോൻസ് ചിത്രം 'വിജയം' അനൗൺസ്മെന്റ് വിഡിയോ