ആമിന നൂസ്‌  
Local News

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മനോവിഷമം; എലിവിഷം കഴിച്ച യുവതി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കാസര്‍കോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. കൂഡ്ലു ചെട്ടുംകുഴി ഇസത്ത് നഗര്‍ എസ്എം മന്‍സിലിലെ അബ്ദുല്‍ മനാഫിന്റെ മകള്‍ ആമിന നുസാണ് മരിച്ചത്. പതിനെട്ട് വയ്‌സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ജൂണ്‍ 25നാണ് ആമിന നുസയെ അവശനിലയില്‍ ചെങ്കള ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആമിന നുസ നേരത്തെ ചികിത്സയിലായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് പ്രാഥമിക സൂചന. കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Kasaragod Native, 18, Passes Away in Kozhikode Hospital After Consuming Rat Poison

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം, ഞങ്ങള്‍ വിട പറയുന്നു; 'അമ്മ'യില്‍ നിന്ന് രാജിവച്ച് പത്മപ്രിയയും രേവതിയും

പഴയ മുന്നാർ ദേശീയപാതയിലെ അപകടഭീഷണി ഒഴിയുന്നില്ല; മൂന്ന് ദിവസം കൂടി ഗതാഗത നിയന്ത്രണമെന്ന് സബ് കളക്ടർ - വിഡിയോ

സുധാകരന്റെത് സംസ്‌കാര ശൂന്യമായ പ്രതികരണം; രാഷ്ട്രീയമായ ഭ്രാന്ത് പോലെ പുലഭ്യം പറയുന്നു; പ്രതിഷേധിക്കാന്‍ ആഹ്വാനവുമായി സിപിഎം

'എംഎൽഎയെ ആണോ അടിക്കാൻ ശ്രമിക്കുന്നത്, നാണമില്ലേ പൊലീസേ'; കോറോ ഹെൽത്ത് ഓഫീസിന് മുന്നിൽ സംഘർഷം; പി.കെ. സനോജിനെതിരെ കയ്യേറ്റ ശ്രമം

ഓണസമ്മാനമായി കേരളത്തിന് നൂറ് അധിക ട്രെയിന്‍ സര്‍വീസുകള്‍; സിംബാബ്വെക്കെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു പുറത്ത്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍