ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി 
Kasargod

സഭ നിർദേശിച്ചയാളെ റവന്യൂ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിയാക്കി; മന്ത്രിയോട് നന്ദി പറഞ്ഞ് ബിഷപ്പ് പാംപ്ലാനി

സ്വീകാര്യനായ ആരെയും നിർദ്ദേശിച്ചോളൂ എന്നും അവരെ നിയമിക്കാമെന്നും മന്ത്രി ഉറപ്പു നൽകിയിരുന്നുവെന്ന് ബിഷപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാസർകോട്: റവന്യൂ മന്ത്രി നൽകിയ വാക്ക് പാലിച്ചെന്ന് പരസ്യമായി വ്യക്തമാക്കി തലശ്ശേരി രൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കാസർകോട് വെള്ളരിക്കുണ്ടിൽ നടന്ന കെസിവൈഎം യുവജന സമ്മേളനത്തിലാണ് ബിഷപ്പിന്റെ തുറന്നുപറച്ചിൽ. സഭ ആവശ്യപ്പെട്ട വ്യക്തിയെ റവന്യൂ വകുപ്പിൽ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിയായി നിയമിച്ചെന്നും, മലയോര ജനതയുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്ന ആൾ മന്ത്രിയുടെ ഓഫീസിലുണ്ടാകണമെന്ന സഭയുടെ ആഗ്രഹമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഭയ്ക്ക് സ്വീകാര്യനായ ആരെയും നിർദ്ദേശിച്ചോളൂ എന്നും അവരെ നിയമിക്കാമെന്നും മന്ത്രി ഉറപ്പു നൽകിയിരുന്നുവെന്ന് ബിഷപ്പ് വ്യക്തമാക്കി. അങ്ങനെ സഭ നിർദ്ദേശിച്ച ആളെത്തന്നെ മന്ത്രി ഈ പദവിയിൽ നിയമിക്കുകയും ചെയ്തു. സഭ നിർദ്ദേശിച്ച ആളെത്തന്നെ മന്ത്രി ഈ പദവിയിൽ നിയമിച്ചതിന് വേദിയിൽ വെച്ച് ബിഷപ്പ് പരസ്യമായി നന്ദിയും അറിയിച്ചു.

Thalassery Archdiocese Bishop Mar Joseph Pamplani has publicly thanked the Revenue Minister for appointing a candidate suggested by the Church as the minister's staff secretary, speaking at a KCYM youth convention in Vellarikundu, Kasaragod.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൈനീസ് പൗര, മുന്‍ മാധ്യമപ്രവര്‍ത്തക, ചാരസംഘടനയുമായി ബന്ധം? ആരാണ് ആലീസ് ഹുവാങ്?

ദീപാവലി രാത്രിയില്‍ തമിഴ്‌നാട്ടില്‍ ഞെട്ടിക്കുന്ന ഒന്‍പത് കൊലപാതകങ്ങള്‍; മരിച്ചവരില്‍ രണ്ട് ആണ്‍കുട്ടികളും പൊലീസുകാരനും

‘സീനി’ന് ശേഷം ദുൽഖറിനൊപ്പം ജിത്തു മാധവൻ? നായികയായി മമിത ബൈജുവും; അഭ്യൂഹങ്ങൾ ശക്തം

'ഇക്കയ്ക്ക് ഇഡി പേടി, ഫാല്‍ക്കെ വേണം; അവാര്‍ഡ് കിട്ടിയപ്പോള്‍ ഇയാളിട്ട പോസ്റ്റ് മറന്നോ?'; മമ്മൂട്ടിയ്ക്ക് വിമര്‍ശനം

ഡോക്ടർമാർക്ക് കേന്ദ്ര സർക്കാർ ജോലി; 252 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം