‘സീനി’ന് ശേഷം ദുൽഖറിനൊപ്പം ജിത്തു മാധവൻ? നായികയായി മമിത ബൈജുവും; അഭ്യൂഹങ്ങൾ ശക്തം

ദുൽഖർ സൽമാന്റെ മലയാളത്തിലേക്കുള്ള അടുത്ത വരവിനായി കാത്തിരിക്കുകയാണ് ആരാധകർ
Jithu Madhavan
Jithu MadhavanFacebook
Updated on: 
1 min read

‘സീൻ’ സിനിമയുടെ വിജയത്തിന് പിന്നാലെ സംവിധായകൻ ജിത്തു മാധവന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സിനിമാലോകത്ത് ചർച്ചയാകുന്നു. ദുൽഖർ സൽമാനെ നായകനാക്കി ജിത്തു പുതിയ ചിത്രം ഒരുക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

ചിത്രത്തിൽ മമിത ബൈജു നായികയായി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

കുറഞ്ഞ ചിത്രങ്ങൾകൊണ്ട് തന്നെ മലയാളത്തിലെ ശ്രദ്ധേയ സംവിധായകരുടെ നിരയിലേക്ക് ഉയർന്ന വ്യക്തിയാണ് ജിത്തു മാധവൻ. ആദ്യ ചിത്രമായ ‘രോമാഞ്ച’ത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ, ഫഹദ് ഫാസിൽ നായകനായ ‘ആവേശ’ത്തിലൂടെ വലിയ ജനപ്രീതിയും സ്വന്തമാക്കി. ജിത്തു തിരക്കഥയെഴുതി ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ’ നിരൂപക പ്രശംസയും ബോക്സ് ഓഫീസ് വിജയവും നേടിയിരുന്നു.

ഇപ്പോഴിതാ സൂര്യയെ നായകനാക്കി ഒരുക്കിയ ‘സീൻ’ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. നസ്രിയ നസീം, നസ്‌ലിൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടുന്നുണ്ട്. ഈ വിജയത്തിന് പിന്നാലെയാണ് ജിത്തുവിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നത്.

അതേസമയം, ദുൽഖർ സൽമാന്റെ മലയാളത്തിലേക്കുള്ള അടുത്ത വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ‘കിങ് ഓഫ് കൊത്ത’, ‘ഐ ആം ഗെയിം’ എന്നീ ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം നേടാത്ത സാഹചര്യത്തിൽ ശക്തമായൊരു മലയാളം പ്രോജക്ടിലൂടെ തിരിച്ചുവരവ് നടത്താൻ താരത്തിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

റെഡിറ്റ് അട‌ക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സിനിമാ ​ഗ്രൂപ്പുകളിലും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാണ്. ദുൽഖറും മമിതയും ജിത്തു മാധവനും ഒന്നിച്ചാൽ അത് പ്രേക്ഷകർക്കിടയിൽ വലിയ ഓളമുണ്ടാക്കുമെന്നതിൽ സംശയമില്ല. എന്നാൽ നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ അഭ്യൂഹങ്ങൾ മാത്രമാണ്. ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.

Jithu Madhavan
‘ക്യൂട്ട് സൈക്കോ’, '2026ലെ മികച്ച വില്ലൻ'; ‘സീനി’ലെ ഈശ്വരന് ലഭിക്കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞ് നസ്ലെൻ
Jithu Madhavan
'പുതിയ സ്വപ്നങ്ങളിലേക്കു ചിറകുവിടർത്താനുള്ള കരുത്ത് ഈ സ്നേഹം'; സീൻ വിജയത്തിൽ നന്ദിയറിയിച്ച് സൂര്യ
Jithu Madhavan
‘ഹേറ്റേഴ്സ് ​ഗോണ ഹേറ്റ്’; നസ്ലെനെ പ്രശംസിച്ച് മാത്യുവും ചന്തുവും; ഏറ് ​ഗിരിഷ് എഡിയ്ക്കോ?
Summary

Is Jithu Madhavan teaming up with Dulquer? Mamitha Baiju to play the female lead; rumors gain momentum

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER