‘ഹേറ്റേഴ്സ് ​ഗോണ ഹേറ്റ്’; നസ്ലെനെ പ്രശംസിച്ച് മാത്യുവും ചന്തുവും; ഏറ് ​ഗിരിഷ് എഡിയ്ക്കോ?

‘തൃശൂർ തിമോത്തി’ എന്ന വിശേഷണത്തോടെയുള്ള പോസ്റ്റ് നസ്ലെനുള്ള പിന്തുണയായാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
Naslen and Mathew
Naslen and MathewInstagram
Updated on: 
1 min read

‘സീൻ’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ പ്രേക്ഷകരുടെ കൈയടി നേടുകയാണ് നടൻ നസ്ലെൻ. കേരളത്തിന് പുറമേ തമിഴ്നാട്ടിലും മികച്ച പ്രതികരണമാണ് താരത്തിന്റെ പ്രകടനത്തിന് ലഭിക്കുന്നത്.

ചിത്രത്തിലെ ഈശ്വരൻ എന്ന കഥാപാത്രമായി നസ്ലെൻ നടത്തിയ പ്രകടനത്തെ പ്രശംസിച്ച് നിരവധി സിനിമാതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ നടൻ മാത്യു തോമസ് പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

‘ഹേറ്റേഴ്സ് ​ഗോണ ഹേറ്റ്’ എന്ന തലക്കെട്ടോടെ നസ്ലെന്റെ പോസ്റ്ററാണ് മാത്യു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. ‘തൃശൂർ തിമോത്തി’ എന്ന വിശേഷണത്തോടെയുള്ള പോസ്റ്റ് നസ്ലെനുള്ള പിന്തുണയായാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടൻ ചന്തു സലിംകുമാർ, ‘ലോക’ സംവിധായകൻ ഡൊമിനിക് അരുണ്‍ എന്നിവരും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

എന്നാൽ ഈ പോസ്റ്റുകൾ സംവിധായകൻ ഗിരീഷ് എഡിയെ ലക്ഷ്യംവെച്ചുള്ളതാണോ എന്ന ചർച്ചയാണ് ഇപ്പോൾ സിനിമാ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും സജീവമാകുന്നത്. പോസ്റ്റുകൾക്ക് പിന്നിലെ ഉദ്ദേശ്യം താരങ്ങളാരും വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രേമലു രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട പഴയ വിവാദങ്ങളാണ് ചർച്ചകൾക്ക് ആധാരം.

‘ബത്ലഹേം കുടുംബയൂണിറ്റ്’ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ അഭിമുഖത്തിൽ സംവിധായകൻ ഗിരീഷ് എഡി പ്രേമലു രണ്ടാം ഭാഗം നടക്കാതിരുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. കൂടെയുണ്ടായിരുന്നവരുടെ അമിതമായ ആഗ്രഹങ്ങളും പ്രതീക്ഷകളും ചിത്രത്തിന്റെ രണ്ടാം ഭാഗം യാഥാർഥ്യമാകാതിരിക്കാൻ കാരണമായെന്നും അത് തന്നെ വലിയ രീതിയിൽ ബാധിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതിന് പിന്നാലെ പ്രേമലു 2 നടക്കാതിരുന്നതിന് നസ്ലെനാണ് കാരണമെന്ന തരത്തിലുള്ള ചർച്ചകളും പ്രചരിച്ചിരുന്നു. എന്നാൽ വിവാദങ്ങളോട് നസ്ലെൻ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, ‘സീൻ’ സിനിമയിലെ നസ്ലെന്റെ പ്രകടനത്തിന് ലഭിക്കുന്ന പ്രശംസയും താരത്തിന് ലഭിക്കുന്ന പിന്തുണയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നുണ്ട്. ‘ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യാനാണെങ്കിൽ നൂറ് പ്രേമലു നിരസിച്ചാലും തെറ്റില്ല’ എന്ന തരത്തിലുള്ള കുറിപ്പുകളും ‘എന്റെ വിധി എന്റെ തീരുമാനങ്ങളാണ്’ എന്ന സംഭാഷണം ഉൾപ്പെടുത്തിയ എഡിറ്റഡ് വീഡിയോകളും പ്രചരിക്കുന്നുണ്ട്. പ്രേമലുവിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നസ്ലെന്റെ വേറിട്ട വില്ലൻ വേഷമാണ് ഇപ്പോൾ ചർച്ചകളുടെ കേന്ദ്രം.

Naslen and Mathew
'വൺ മാൻ' ഷോ: സൂര്യയുടെ ഹാട്രിക് 'സീൻ'; മൂന്ന് ദിവസം കൊണ്ട് 100 കോടിയോ?
Naslen and Mathew
രാമായണ സംവിധായകന്‍ നിതേഷ് തിവാരിയും ഭാര്യയും എഴുതിയ മലയാള സിനിമ; നായിക മഞ്ജുവാര്യര്‍!
Naslen and Mathew
അഭിനയം അവസാനിപ്പിക്കാൻ രൺബീർ? നടനായുള്ള അവസാന ദശകം; ഇനി സംവിധാനം
Summary

‘Haters gonna hate’; Mathew and Chandhu praise Naslen; a dig at Girish AD?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER