രാമായണ സംവിധായകന്‍ നിതേഷ് തിവാരിയും ഭാര്യയും എഴുതിയ മലയാള സിനിമ; നായിക മഞ്ജുവാര്യര്‍!

രാമായണ വന്‍ വിജയമാകുമ്പോള്‍ നിതേഷും മലയാള സിനിമയും തമ്മിലുള്ള ബന്ധവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
Nitesh Tiwari, Ashwiny Iyer Tiwari
Nitesh Tiwari, Ashwiny Iyer Tiwari
Updated on: 
1 min read

ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മുന്നോട്ട് പോവുകയാണ് ബോളിവുഡ് ചിത്രം രാമായണ. രണ്‍ബീര്‍ കപൂര്‍ രാമനായും സായ് പല്ലവി സീതയായും എത്തുന്ന ചിത്രത്തില്‍ രാവണനാകുന്നത് യഷ് ആണ്. വന്‍ താരനിരയുമായി, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രമെന്ന പ്രത്യേകതയുമായാണ് രാമായണ തിയേറ്ററുകളിലെത്തിയത്. മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ 300 കോടിയലധികം നേടി ചിത്രം വന്‍ കുതിപ്പ് തുടരുകയാണ്.

നിതേഷ് തിവാരിയാണ് രാമായണ സംവിധാനം ചെയ്തത്. ഇതിനിടെ നിതേഷ് തിവാരിയ്ക്ക് മലയാള സിനിമയുമായുള്ളൊരു കണക്ഷന്‍ ചര്‍ച്ചയാവുകയാണ്. നിതേഷ് തിവാരിയും ഭാര്യ അശ്വിനി അയ്യര്‍ തിവാരിയും ചേര്‍ന്നെഴുതിയൊരു സിനിമയുണ്ട് മലയാളത്തില്‍. മഞ്ജു വാര്യര്‍ നായികയായ ഉദാഹരണം സുജാത.

അനശ്വര രാജന്റെ അരങ്ങേറ്റ ചിത്രമായ ഉദാഹരണം സുജാത 2017 ലാണ് തിയേറ്ററുകളിലേക്ക് എത്തിയത്. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. അന്നത്തെ ബാലതാരം അനശ്വര രാജന്‍ ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന നായികയാണ്. ഹിന്ദി ചിത്രം നില്‍ ബാത്തെ സന്നാട്ടയുടെ മലയാളം റീമേക്കായിരുന്നു ഉദാഹരണം സുജാത. ഈ ചിത്രമൊരുക്കിയത് അശ്വനി അയ്യര്‍ തിവാരിയായിരുന്നു.

അശ്വിനിയും നിതേഷും നീരജ് സിങും പ്രഞ്ജന്‍ ചൗധരിയും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. മലയാളത്തില്‍ മഞ്ജു വാര്യരും അനശ്വരയും അവതരിപ്പിച്ച വേഷങ്ങള്‍ ഹിന്ദിയില്‍ അവതരിപ്പിച്ചത് സ്വര ഭാസ്‌കറും റിയ ശുക്ലയുമായിരുന്നു. ഉദാഹരണം സുജാതയുടെ തിരക്കഥയുടെ ക്രെഡിറ്റ് ഹിന്ദി എഴുത്തുകാര്‍ക്ക് തന്നെയാണ് നല്‍കിയിരിക്കുന്നത്. രാമായണ വന്‍ വിജയമാകുമ്പോള്‍ നിതേഷും മലയാള സിനിമയും തമ്മിലുള്ള ബന്ധവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

Nitesh Tiwari, Ashwiny Iyer Tiwari
'വൺ മാൻ' ഷോ: സൂര്യയുടെ ഹാട്രിക് 'സീൻ'; മൂന്ന് ദിവസം കൊണ്ട് 100 കോടിയോ?
Nitesh Tiwari, Ashwiny Iyer Tiwari
'അമ്മയുടെ കാർബൺ കോപ്പി തന്നെ'; മകന്റെ ചിത്രം പങ്കുവച്ച് കത്രീനയും വിക്കിയും
Nitesh Tiwari, Ashwiny Iyer Tiwari
'ഇത് രണ്ട് ഹൃദയങ്ങളുടെ വെറും വാഗ്ദാനമല്ല'; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് അഞ്ജു കുര്യൻ
Summary

Ramayana director Nitesh Tiwari and Ashwiny Iyer Tiwari are behind this Manju Warrier starrer malayalam movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER