ഹരിത സേനാ പ്രവർത്തകരായ കമലയും മമതയും മാലിന്യങ്ങളിൽ നിന്നു കളഞ്ഞുകിട്ടിയ സ്വർണവും പണവും ഉടമസ്ഥൻ കൃഷ്ണനെ ഏൽപിക്കുന്നു 
Kasargod

മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

പള്ളിക്കര പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾക്ക് നാടിന്റെ കൈയ്യടി; അബദ്ധത്തിൽ ഉപേക്ഷിച്ച പഴയ സഞ്ചിയിൽ നിന്നാണ് തുകയും മാലയും ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പൊയിനാച്ചി: മാലിന്യ ശേഖരണത്തിനിടെ കളഞ്ഞുകിട്ടിയ രണ്ടു പവൻ സ്വർണമാലയും 30,170 രൂപയും ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി പള്ളിക്കര പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ നാടിന് മാതൃകയായി. പഞ്ചായത്തിലെ 10, 11 വാർഡുകളിലെ ഹരിതസേന പ്രവർത്തകരായ കമല, എൻ. മമത എന്നിവരാണ് സത്യസന്ധത ഉയർത്തിപ്പിടിച്ച് കൈയ്യടി നേടിയത്.

കരിച്ചേരിയിലെ പറമ്പിലെ കൃഷ്ണന്റെ വീട്ടിൽ നിന്ന് മാലിന്യം ശേഖരിച്ച് തരംതിരിക്കുന്നതിനിടയിലാണ് ഇവർക്ക് ഒരു പഴയ സഞ്ചി ലഭിക്കുന്നത്. സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് കടലാസിൽ പൊതിഞ്ഞ നിലയിൽ രണ്ട് പവന്റെ സ്വർണമാലയും മറ്റൊരു കടലാസിൽ സൂക്ഷിച്ച 30,170 രൂപയും കണ്ടെത്തിയത്. കൃഷ്ണന്റെ അടുത്തിടെ അന്തരിച്ച ഭാര്യ ശാന്ത ഉപയോഗിച്ചിരുന്ന പഴയ സഞ്ചിയായിരുന്നു ഇത്. ചീർപ്പും പൗഡറും അടങ്ങിയ ഈ സഞ്ചിയിൽ സ്വർണവും പണവും ഉള്ളത് അറിയാതെ വീട്ടുകാർ മാലിന്യത്തിനൊപ്പം പുറത്തേക്ക് കളയുകയായിരുന്നു. സ്വർണവും പണവും കണ്ടുകിട്ടിയ ഉടൻ തന്നെ ഇരുവരും ഗൃഹനാഥനായ കൃഷ്ണനെ നേരിൽക്കണ്ട് സാധനങ്ങൾ ഏൽപ്പിച്ചു. നാടിനാകെ മാതൃകയായ ഹരിതകർമസേനാംഗങ്ങളുടെ നല്ല മനസ്സിനെ നാട്ടുകാരും പള്ളിക്കര പഞ്ചായത്ത് അധികൃതരും അഭിനന്ദിച്ചു.

In a inspiring act of honesty, Haritha Karma Sena members Kamala and N. Mamata from Pallikkara Panchayat in Kasaragod returned two sovereigns of gold and ₹30,170 in cash found during waste collection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളാണോ?; എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല'; സതീശനെതിരെ പിണറായി

ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങി; വിമാനത്താവളത്തില്‍ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

കർക്കടക വാവുബലി: തൃക്കണ്ണാട് ക്ഷേത്രത്തിൽ കനത്ത മഴയത്തും പിതൃതർപ്പണത്തിനായി ആയിരങ്ങളെത്തി

'ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, ആള് മാറിയതാണോ എന്ന് കരുതി': ഇന്ദ്രന്‍സ്

പുരാണങ്ങളിലെ ജംബുദ്വീപ്, ഭാരതവർഷവുമായുള്ള ബന്ധമെന്ത്?; അറിയാം മഹാമേരു പർവ്വതവും ഒൻപത് വിശാല പ്രദേശങ്ങളും