തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

ദേശീയപാതയിൽ അപകടമുണ്ടാക്കിയത് ബസുകളുടെ അമിതവേഗത; പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
Bus accident kannur
Bus accident kannur
Edited By:
Updated on
1 min read

കണ്ണൂർ: തലശേരി - കോഴിക്കോട് ദേശീയപാതയിലെ ന്യൂമാഹി പുന്നോലിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. തലശേരി - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ തലശേരിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകി വരികയാണ്.

ഇരു ബസുകളുടെയും അമിതവേഗതയാണ് വലിയ അപകടത്തിന് വഴിവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ന്യൂമാഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Bus accident kannur
ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച മംഗല്യനിറവിൽ ഗുരുവായൂർ; ഓഗസ്റ്റ് 23-ന് ഇതുവരെ ബുക്ക് ചെയ്തത് 377 വിവാഹങ്ങൾ
Bus accident kannur
ഓണത്തപ്പനെ വരവേൽക്കാൻ തൃശൂരിൽ കുമ്മാട്ടികൾ ഇറങ്ങും; വേഷമൊരുക്കാൻ പർപ്പടകപ്പുല്ല് കിട്ടാനില്ലാതെ കുമ്മാട്ടി സംഘങ്ങൾ
Bus accident kannur
മൂന്നാറിൽ ഇനി നീലക്കുറിഞ്ഞിയുടെ ഓണപ്പൂക്കാലം; വിസ്മയക്കാഴ്ചയൊരുക്കി ഇക്കാനഗർ മലഞ്ചെരുവുകൾ
Summary

Around 40 people were injured when two private limited stop buses collided at Punnol on the Thalassery-Kozhikode national highway near New Mahe.

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com