Youth Found Dead  
Kasargod

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റതെന്ന് സംശയം; യുവാവിനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി

തുടക്കത്തിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഹൈദർ മരിച്ചതെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും കരുതിയത്

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട്: യുവാവിനെ വീടിനു സമീപം റോഡിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ബോവിക്കാനം കാട്ടിപ്പള്ളത്ത് കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.10-ഓടെ വീടിനു സമീപത്തെ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൈദറിന്റെ മുഖത്ത് കവിളിനു സമീപം വെടിയേറ്റ പാടും അരികിൽ നിന്ന് തോക്കും കണ്ടെത്തിയതോടെയാണ് മരണത്തിൽ ദുരൂഹതയേറിയത്.

തുടക്കത്തിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഹൈദർ മരിച്ചതെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും കരുതിയത്. എന്നാൽ പിന്നീട് നടന്ന പരിശോധനയിലാണ് കവിളിനു സമീപത്തെ വെടിയേറ്റ പാടും അടുത്ത് കിടന്ന തോക്കും ശ്രദ്ധയിൽപ്പെട്ടത്. ബൈക്കിൽ നിന്ന് വീഴുന്നതിനിടയിൽ കൈവശമുണ്ടായിരുന്ന സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാകാാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

A 27-year-old youth, Haider Ali, was found dead with a gunshot wound near his house in Bovikkanam, Kasaragod

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരിച്ചറിയാതിരിക്കാന്‍ തൊപ്പിയും മാസ്‌കും; പൊലീസിനെ കണ്ടപ്പോള്‍ ബസിലെ വിന്‍ഡോ വഴി ചാടി രക്ഷപ്പെടാന്‍ ശ്രമം; മധുര സ്വര്‍ണകവര്‍ച്ചയിലെ മുഖ്യപ്രതി പിടിയില്‍

അയ്യപ്പൻ യോ​ഗനിദ്രയിൽ നിന്ന് ഉണരുന്നു, നെയ് തേങ്ങയുടെ ആത്മീയ രഹസ്യം എന്ത്?; അറിയാം പതിനെട്ടാംപടിയുടെയും ഇരുമുടിക്കെട്ടിന്റെയും പ്രാധാന്യം

ഷാഫിപറമ്പിലിനെയും വിഷ്ണുനാഥിനെയും മുൻനിർത്തി തിരിച്ചുവരവിനൊരുങ്ങി എ ഗ്രൂപ്പ്

'ഗംഭീറാണ് ശരി, മത്സരം ജയിക്കാന്‍ 300 റണ്‍സ് വേണ്ട'

'നമ്മള് ശത്രുവിനെ മിത്രമാക്കി മാറ്റുന്ന ആളല്ലേ'?; ധനുഷിനിപ്പോൾ തന്നെ കാണാതെ ഉറക്കം വരില്ലെന്ന് മമ്മൂട്ടി