Kasaragod Fort Ride 2026  Special Arrangement
Kasargod

ചരിത്രത്തിന്റെ പാതകളിലൂടെ പെഡൽ ചവിട്ടി കളക്ടറും സംഘവും; 'കാസർഗോഡ് ഫോർട്ട് റൈഡ് 2026' പൈതൃക യാത്ര ശ്രദ്ധേയമായി

കാസർകോടിന്റെ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന പ്രധാന കോട്ടകളായ ഹൊസ്ദുർഗ് കോട്ട, ബേക്കൽ കോട്ട, ചന്ദ്രഗിരി കോട്ട, പൊവ്വൽ കോട്ട, ആരിക്കാടി കോട്ട എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് യാത്ര ക്രമീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കാസർഗോഡ്: ലോക സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി കാസർഗോഡിന്റെ സമ്പന്നമായ ചരിത്ര പൈതൃകവും കായിക-വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് ഉയർത്തിക്കാട്ടി സംഘടിപ്പിച്ച “കാസർഗോഡ് ഫോർട്ട് റൈഡ് 2026” പൈതൃക സൈക്കിൾ യാത്ര വിജയകരമായി പൂർത്തിയായി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC), ജില്ലാ ഭരണകൂടം, കാസർഗോഡ് പെഡലേഴ്സ് സൈക്ലിംഗ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ വേറിട്ട സൈക്കിൾ യാത്ര സംഘടിപ്പിച്ചത്. ഞായറാഴ്ച രാവിലെ 6.15-ന് ചരിത്രപ്രസിദ്ധമായ പുതിയകോട്ടയിൽ വെച്ച് കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ വിവി രമേശൻ യാത്ര ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് സൈക്കിൾ പ്രേമികൾ യാത്ര നടത്തിയത്.

Kasaragod Fort Ride

കാസർഗോഡ് പെഡലേഴ്സ് സൈക്ലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 26 സൈക്കിൾ പ്രേമികളാണ് ഈ പൈതൃക യാത്രയിൽ പങ്കെടുത്തത്. സൈക്ലിംഗ് ക്ലബ് സെക്രട്ടറി രതീഷ് അമ്പലത്തറ, ഭാരവാഹികളായ ശ്രീജിത്ത്, ശ്രീകാന്ത് തുടങ്ങിയവർ കളക്ടർക്കൊപ്പം സൈക്കിൾ യാത്രയിൽ അണിനിരന്നു. പുതിയകോട്ടയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എ. നസീബ് അധ്യക്ഷത വഹിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജികെ.ജിജേഷ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ പി. ജയൻ, വിവിധ ഡി.ടി.പി.സി. ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

To mark World Bicycle Day, the "Kasaragod Fort Ride 2026" heritage cycling rally was organized by the DTPC and District Administration, where District Collector Arjun Pandian led 26 cycling enthusiasts on a route connecting five historic forts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സാറെ ഞങ്ങള്‍ നാലുപേരെ തന്നാല്‍ പോരേ, ഞാന്‍ പറഞ്ഞു വേണ്ട'; ടിപി കേസില്‍ വെളിപ്പെടുത്തലുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍- വിഡിയോ

'നീ എന്തിനാണ് അമ്പലത്തിനൊക്കെ എതിര് നിക്കണത് ?'; നടി വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് അൻസിബ

ക്ഷീര വികസന വകുപ്പിൽ അവസരം; ഡയറി സയന്‍സിൽ ബിരുദം യോഗ്യത,മികച്ച ശമ്പളം

സിക്സുകൾ പറത്തും ബാറ്റിന് കോടികൾ; ഇഷ്ടം പോലെ എഴുതി എടുക്കാൻ 'ബ്ലാങ്ക് ചെക്കും'! വൈഭവിനെ തേടി ഓഫറുകളുടെ പെരുമഴ

പ്രമേഹവും രക്തസമ്മർദവും; ഇന്ത്യയ്ക്കും മുകളിൽ കേരളം, ദേശീയ ആരോഗ്യ സർവെ റിപ്പോർട്ട്

SCROLL FOR NEXT