കാസർകോട്: സംസ്ഥാനത്തെ ആദ്യത്തെ വലിയ ബാറ്ററി സ്റ്റോറേജ് നിലയമായ മയിലാട്ടി 125 മെഗാവാട്ട് നിലയത്തിന്റെ (ബെസ്) ഉദ്ഘാടനം വീണ്ടും നീണ്ടു. പകൽ സമയത്ത് ഗ്രിഡിൽ അധികമായി ലഭിക്കുന്ന സൗരോർജ വൈദ്യുതി സംഭരിച്ചു വെക്കുന്നതാണ് ഈ പദ്ധതി. ചൈനയിൽ നിന്ന് എത്തിക്കേണ്ട വൈദ്യുതി സംഭരണത്തിനുള്ള കണ്ടെയ്നറൈസ്ഡ് ബെസ് യൂണിറ്റുകൾ വൈകുന്നതിനെ തുടർന്നാണ് പദ്ധതി അടുത്ത വർഷം മാർച്ച് മാസത്തേക്ക് മാറ്റിയതായി നിർമ്മാതാക്കളായ ജെഎസ്ഡബ്ല്യു. നിയോ എനർജി ലിമിറ്റഡ് കെഎസ്ഇബിയെ അറിയിച്ചത്. 500 മെഗാവാട്ട് ശേഷിയുള്ള 108 കണ്ടെയ്നറൈസ്ഡ് ബെസ് യൂണിറ്റുകളാണ് ചൈനയിൽ നിന്നും എത്തിക്കേണ്ടത്.
2026 ഒക്ടോബറിൽ പദ്ധതി കമ്മിഷൻ ചെയ്യുമെന്ന ഉറപ്പോടെയാണ് എൽഡിഎഫ് സർക്കാർ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ പിന്നീട് കണ്ടെയ്നറുകൾ ഓഗസ്റ്റ് അവസാനത്തോടെ മയിലാട്ടിയിൽ എത്തിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത അവലോകനയോഗത്തിൽ ജെഎസ്ഡബ്ല്യു എനർജി അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് മറ്റ് നിർമ്മാണ ജോലികൾ രാപകൽ നീണ്ട അധ്വാനത്തിലൂടെ പൂർത്തിയാക്കിയെങ്കിലും യൂണിറ്റുകൾ ലഭ്യമാകാത്തത് തിരിച്ചടിയായി. എത്താനിരിക്കുന്ന നൂറിലേറെ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്നതിനും വലിയ സമയം വേണ്ടിവരുമെന്നതിനാലാണ് കമ്മിഷനിങ് അഞ്ചുമാസത്തോളം വൈകുന്നത്.
ഫെബ്രുവരി 28-ന് തറക്കല്ലിട്ട മയിലാട്ടി നിലയത്തിന്റെ കരാർ പ്രകാരമുള്ള കമ്മിഷനിങ് തീയതി ഒക്ടോബർ 16 ആയിരുന്നു. 18 മാസമാണ് നിർമ്മാണ കാലാവധിയെങ്കിലും ഒൻപതു മാസം കൊണ്ട് പൂർത്തിയാക്കിയാൽ 8.40 കോടി രൂപ കെഎസ്ഇബി മുൻകൂർ കമ്മിഷൻ ഇൻസെന്റീവ് പ്രഖ്യാപിച്ചിരുന്നു. നിലയത്തിലെ പവർ കൺവേർഷൻ സിസ്റ്റം (പിസിഎസ്.), ഇൻവെർട്ടർ ഡ്യൂട്ടി ട്രാൻസ്ഫോർമറുകൾ, മറ്റ് വൈദ്യുതോപകരണങ്ങൾ എന്നിവ ഇതിനകം പൂർണ സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടങ്ങളുടെയും കൺട്രോൾ റൂമിന്റെയും നിർമ്മാണവും ഗ്രിഡ് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. കണ്ടെയ്നറൈസ്ഡ് യൂണിറ്റുകൾ ലഭിച്ചാലുടൻ അന്തിമ ജോലികൾ പൂർത്തിയാക്കി പദ്ധതി യാഥാർത്ഥ്യമാക്കാനാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്ന
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates