Pullur Periya Jalanidhi Water Scheme Crisis 
Kasargod

പുല്ലൂർ പെരിയയിലെ ജലനിധി പദ്ധതി പ്രതിസന്ധിയിൽ; 800-ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം മുട്ടിയിട്ട് ഒരാഴ്ച പിന്നിടുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാസർകോട്: പുല്ലൂർ പെരിയ പഞ്ചായത്തിലെ 800-ഓളം കുടുംബങ്ങളുടെ ഏക കുടിവെള്ള ആശ്രയമായ ജലനിധി പദ്ധതിയുടെ പ്രവർത്തനം നിലച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. ചന്ദ്രഗിരിപ്പുഴയുടെ കൈവഴിയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന 40 എച്ച്.പി. മോട്ടോർ പമ്പ് കനത്ത ലോഡും വോൾട്ടേജ് വ്യതിയാനവും മൂലം കത്തിനശിച്ചതോടെയാണ് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലടക്കമുള്ള കുടുംബങ്ങൾ കടുത്ത കുടിവെള്ള ക്ഷാമത്തിലായത്.

പഞ്ചായത്തിന്റെ സഹായത്തോടെ മോട്ടോർ നന്നാക്കാനുള്ള ശ്രമങ്ങൾ ഗുണഭോക്തൃ സമിതി ആരംഭിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയാണ് പദ്ധതിക്ക് പ്രധാന വെല്ലുവിളിയാകുന്നത്. ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ ജലനിധി പദ്ധതി പ്രകാരം തണിയാടിയിൽ പുഴയ്ക്ക് കുറുകെ തടയണയും പുഴയ്ക്കുള്ളിൽ സക്ഷൻ കിണറും നിർമ്മിച്ചിരുന്നു. ഇവിടെ നിന്ന് കുന്നിൻമുകളിലുള്ള ശുദ്ധീകരണ ശാലയിലേക്കും തുടർന്ന് വിവിധ ഭാഗങ്ങളിലെ ഓവർഹെഡ് ടാങ്കുകളിലേക്കുമാണ് വെള്ളം എത്തിച്ചിരുന്നത്.

2019-ൽ ചന്ദ്രഗിരിപ്പുഴയിലുണ്ടായ പ്രളയത്തിൽ സക്ഷൻ കിണർ തകരുകയും അന്നുണ്ടായിരുന്ന 40 എച്ച്.പി. മോട്ടോർ മണ്ണിനടിയിലാവുകയും ചെയ്തിരുന്നു. പിന്നീട് സമിതി പുതിയ മോട്ടോർ വാങ്ങി പകുതി മൂടിക്കിടക്കുന്ന കിണർ ഉപയോഗിച്ചാണ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയിരുന്നത്. പദ്ധതി കൈമാറിക്കഴിഞ്ഞാൽ നടത്തിപ്പ് ചെലവുകൾ ഗുണഭോക്താക്കൾ തന്നെ വഹിക്കണമെന്ന വ്യവസ്ഥയുള്ളതിനാൽ, തകർന്ന സക്ഷൻ കിണർ പൂർണ്ണമായും പുനർനിർമ്മിക്കാനുള്ള സാമ്പത്തിക ശേഷി സമിതിക്കില്ലെന്ന് പ്രസിഡന്റ് ജോസഫ് ചാക്കോ വ്യക്തമാക്കി. 2012 മുതൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഇത്തരം ജനകീയ കുടിവെള്ള പദ്ധതികളോട് അധികൃതർ അവഗണന കാണിക്കുകയാണെന്ന പരാതിയും നാട്ടുകാർക്കിടയിൽ ശക്തമാണ്.

Around 800 households in Kasaragod's Pullur Periya panchayat have been left without drinking water for over a week after the 40HP motor pump of the Jalanidhi scheme burnt out, exposing deeper infrastructure issues left unresolved since the 2019 floods.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെപിസിസി അധ്യക്ഷനാകാൻ ഞാൻ 'അൺഫിറ്റ്'; ആഗ്രഹിച്ച പദവിയെല്ലാം നേടി'

തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 250 പോയിന്റ് മുന്നേറി; രൂപയ്ക്ക് നഷ്ടം

ഉത്തര മലബാർ ജലോത്സവം; ഇരട്ടക്കിരീടവുമായി വയൽക്കര വെങ്ങാട്ട് മഹാത്മാഗാന്ധി ട്രോഫി സ്വന്തമാക്കി

തൃത്താലയിൽ സിപിഎം ഓഫീസിന്റെ പൂട്ടുകളിൽ പശ ഒഴിച്ച് നശിപ്പിച്ചു; ഫ്ലക്സ് ബോർഡുകളും തകർത്തു

'ആ അരമണിക്കൂറിനുള്ളിലാണ് അവന് ആത്മഹത്യ ചെയ്യണമെന്ന് തോന്നിയത്; എന്താണ് മനസിലേക്ക് വന്നതെന്ന് ആർക്കറിയാം ?'