Cyber Crime  
Kozhikode

തട്ടിപ്പിന് കേന്ദ്രമന്ത്രിയുടെ ഡീപ്ഫേക്ക് വിഡിയോയും; സൈബർ തട്ടിപ്പുകളിൽ നഷ്ടമായത് ഒരു കോടിയോളം രൂപ

കോടഞ്ചേരി സ്വദേശിനിയായ ഗൃഹനാഥയ്ക്ക് 49.20 ലക്ഷം രൂപയും തിരുവമ്പാടി സ്വദേശിയായ കർഷകന് 49.10 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കോഴിക്കോട്: കോഴിക്കോട് റൂറൽ പരിധിയിൽ നടന്ന രണ്ട് വ്യത്യസ്ത സൈബർ തട്ടിപ്പുകളിൽ വനിതയ്ക്കും കർഷകനുമായി നഷ്ടമായത് ഏകദേശം ഒരു കോടി രൂപ. കോടഞ്ചേരി സ്വദേശിനിയായ ഗൃഹനാഥയ്ക്ക് 49.20 ലക്ഷം രൂപയും തിരുവമ്പാടി സ്വദേശിയായ കർഷകന് 49.10 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.

കോടഞ്ചേരി സ്വദേശിനിയെ വ്യാജ ഓൺലൈൻ ട്രേഡിംഗ് പദ്ധതിയിൽപ്പെടുത്തിയാണ് തട്ടിപ്പുകാർ ലക്ഷങ്ങൾ തട്ടിയെടുത്തത്. കേന്ദ്രമന്ത്രിയുടേത് ഉൾപ്പെടെ പ്രമുഖരുടെ വ്യാജമായി നിർമ്മിച്ച ഡീപ്‌ഫേക്ക് വിഡിയോകൾ അയച്ചാണ് തട്ടിപ്പുകാർ ഇവരെ വിശ്വസിപ്പിച്ചത്. ഇത് വിശ്വസിച്ച് ഇവർ പല ഘട്ടങ്ങളിലായി 49.20 ലക്ഷം രൂപ പ്രതികൾ നൽകിയ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.

മറ്റൊരു സംഭവത്തിൽ, വിദേശത്തുനിന്നും മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്ത് വിപണനം നടത്തിയാൽ വലിയ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് തിരുവമ്പാടിയിലെ കർഷകനെ കബളിപ്പിച്ചത്. രണ്ട് മാസത്തിനിടെ വിവിധ ഘട്ടങ്ങളിലായി വ്യാജ ബിസിനസ് വാഗ്ദാനം നൽകി ഇയാളിൽ നിന്ന് 49.10 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ സൈബർ ക്രൈം പൊലീസും തിരുവമ്പാടി പോലീസും ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ സൈബർ ഹണ്ട്' എന്ന പേരിൽ വ്യാപക റെയ്ഡും പരിശോധനകളും നടത്തിവരുന്നുണ്ട്.

A homemaker in Kodanchery and a farmer in Thiruvambady lost nearly Rs 1 crore in total through separate online scams involving fraudulent trading schemes using deepfake videos and fake medical equipment import ventures, prompting a major police crackdown code-named "Operation Cyber Hunt".

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പഴയതെല്ലാം പറഞ്ഞു തീർത്തു'; വി ഡി സതീശന്‍ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് ക്ഷണിച്ചെന്ന് ജി സുകുമാരന്‍ നായര്‍

കടവല്ലൂർ അന്യോന്യത്തിന് നവംബർ 16 മുതൽ തുടക്കം; വൈദിക മത്സരപരീക്ഷയ്ക്ക് അരങ്ങൊരുങ്ങി

കഫീൻ വേണ്ട, ചായയുടെ രുചി വേണം! വീട്ടിൽ തയ്യാറാക്കാം 5 ഹെർബൽ ടീകൾ

ഭർതൃമതിയുമായി അവിഹിത ബന്ധം; ലോക്കൽ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്ത് സിപിഎം

ഒരുലക്ഷത്തില്‍ താഴെ പോകുമോ? സ്വര്‍ണവില വന്‍ഇടിവിലേക്ക്, പവന് ഒറ്റയടിക്ക് 960 രൂപ കുറഞ്ഞു