

തേയില ഇല്ലാതെ ചായയോ? അങ്ങനെയും ചായകളുണ്ട്. കഫീൻ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും വൈകുന്നേരങ്ങളിൽ ചൂടുള്ള പാനീയം കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്കും പരീക്ഷിക്കാവുന്ന ചില ചായ റെസിപ്പി നോക്കാം.
ദഹനസംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോൾ ഇഞ്ചി ചായ ബെസ്റ്റാണ്. ഇഞ്ചിയുടെ എരിവും പ്രത്യേക മണവും ചായയ്ക്ക് നല്ല രുചി നൽകും. തേയില ചേർക്കാതെ തന്നെ ഇഞ്ചി ഉപയോഗിച്ച് രുചികരമായ ചായ തയ്യാറാക്കാം.
തയ്യാറാക്കുന്ന വിധം:
ഒരു കപ്പ് വെള്ളം ഒരു പാത്രത്തിലൊഴിച്ച് തിളപ്പിക്കുക.
ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ച് വെള്ളത്തിലിടുക.
അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ ചെറുതീയിൽ തിളപ്പിക്കുക.
ശേഷം ആവശ്യത്തിന് തേൻ ചേർത്ത് കുടിക്കാം.
കഫീൻ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് തുളസി ചായ. തുളസിയിൽ അടങ്ങിയിരിക്കുന്ന സസ്യഘടകങ്ങൾക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.
തയ്യാറാക്കുന്ന വിധം:
ഒരു കപ്പ് വെള്ളം തിളപ്പിക്കുക.
അഞ്ച് മുതൽ എട്ട് വരെ തുളസിയിലകൾ കഴുകി വെള്ളത്തിലിടുക.
അഞ്ച് മിനിറ്റ് മൂടിവെച്ച് കുതിർക്കാൻ അനുവദിക്കുക.
അരിച്ചെടുത്ത ശേഷം അൽപം തേൻ ചേർത്ത് കുടിക്കാം.
ഉറങ്ങുന്നതിന് മുൻപ് ചൂടുള്ള പാനീയം കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷിക്കാവുന്നതാണ് ചമോമൈൽ ചായ. ചമോമൈൽ പൂക്കൾ ഉപയോഗിച്ചാണ് ഈ ചായ തയ്യാറാക്കുന്നത്. വിശ്രമത്തിനും ഉറക്കത്തിനും സഹായകമായേക്കാവുന്ന ഘടകങ്ങൾ ഇതിലുണ്ട്.
തയ്യാറാക്കുന്ന വിധം:
ഒരു കപ്പ് വെള്ളം തിളപ്പിച്ച് അടുപ്പിൽ നിന്ന് മാറ്റുക.
ഒരു ടീസ്പൂൺ ഉണങ്ങിയ ചമോമൈൽ പൂക്കൾ ചേർക്കുക.
അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മൂടിവെക്കുക.
അരിച്ചെടുത്ത് ആവശ്യത്തിന് തേൻ ചേർത്ത് കുടിക്കാം.
പുതുമയുള്ള മണവും തണുപ്പുള്ള രുചിയും ഇഷ്ടപ്പെടുന്നവർക്ക് പെപ്പർമിൻ്റ് ചായ നല്ലൊരു ഓപ്ഷനാണ്. പുതിനയില ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പാനീയം കഫീൻ രഹിതമാണ്. ചിലരിൽ വയറുവീക്കം, ദഹനസംബന്ധമായ അസ്വസ്ഥതകൾ എന്നിവ കുറയ്ക്കാനും സഹായിച്ചേക്കാം.
തയ്യാറാക്കുന്ന വിധം:
ഒരു കപ്പ് വെള്ളം തിളപ്പിക്കുക.
എട്ട് മുതൽ പത്ത് വരെ പുതിനയിലകൾ ചേർക്കുക.
അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ മൂടിവെക്കുക.
അരിച്ചെടുത്ത് അൽപം നാരങ്ങാനീര് ചേർത്ത് കുടിക്കാം.
മധുരമുള്ള സുഗന്ധവും നേരിയ എരിവും ചേർന്നതാണ് കറുവപ്പട്ട ചായ. കറുവപ്പട്ട ഉപയോഗിച്ച് തേയിലയോ പഞ്ചസാരയോ ചേർക്കാതെ തന്നെ രുചികരമായ പാനീയം തയ്യാറാക്കാം.
തയ്യാറാക്കുന്ന വിധം:
ഒരു കപ്പ് വെള്ളത്തിൽ ഒരു ചെറിയ കഷ്ണം കറുവപ്പട്ട ചേർക്കുക.
അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ തിളപ്പിക്കുക.
ശേഷം അരിച്ചെടുത്ത് അൽപം തേൻ ചേർക്കാം.
കഫീൻ രഹിത ചായകൾ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates