Shabnam Noorjahan. 
Kozhikode

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

സുവോളജി അധ്യാപിക വ്യക്തിപരമായ നിലപാടുകൾ ക്ലാസിൽ അടിച്ചേൽപ്പിക്കുന്നുവെന്ന് ആക്ഷേപം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കോഴിക്കോട്: പാഠ്യപദ്ധതിക്ക് പുറത്തുള്ള വ്യക്തിപരമായ യുക്തിവാദ-നിരീശ്വരവാദ കാഴ്ചപ്പാടുകൾ ക്ലാസ് മുറികളിൽ വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കോഴിക്കോട് ഫാറൂഖ് കോളേജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഷബ്നം നൂർജഹാനെതിരെ വിദ്യാർഥികൾ രംഗത്ത്. അധ്യാപികയുടെ ക്ലാസിലെ ഇടപെടലുകൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ കോളേജ് മാനേജ്‌മെന്റിനും അധികൃതർക്കും ഔദ്യോഗികമായി രേഖാമൂലം പരാതി നൽകി.

ശാസ്ത്രം ശരിയായ രീതിയിൽ പഠിക്കണമെങ്കിലും മനസ്സിലാക്കണമെങ്കിലും ഒരാൾ അടിസ്ഥാനപരമായി നിരീശ്വരവാദിയായിരിക്കണംഎന്ന് അധ്യാപിക നിരന്തരം ക്ലാസുകളിൽ വാദിക്കാറുണ്ടെന്ന് വിദ്യാർഥികൾ പരാതിയിൽ പറയുന്നു. മതവിശ്വാസവുമായി ബന്ധപ്പെട്ട സങ്കൽപ്പങ്ങളെയും ആചാരങ്ങളെയും "കുട്ടികളെ നിയന്ത്രിക്കാൻ വേണ്ടി മെനഞ്ഞുണ്ടാക്കിയ വിഡ്ഢിത്തങ്ങൾ നിറഞ്ഞ കഥകൾ" എന്ന് പറഞ്ഞ് ക്ലാസുകളിൽ പരിഹസിക്കുന്നു. ആത്മീയത, മരണാനന്തര ജീവിതം തുടങ്ങിയ വിഷയങ്ങളെ സദാ അവഹേളിക്കുന്ന നിലപാടാണ് അധ്യാപികയുടേതെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പരാമർശങ്ങൾ വിശ്വാസികളായ വിദ്യാർഥികളിൽ വലിയ മാനസിക വിഷമവും അസ്വസ്ഥതയും സൃഷ്ടിക്കുന്നുവെന്നും അക്കാദമിക് ചർച്ചകൾക്കപ്പുറം അധ്യാപകരുടെ സ്വന്തം പ്രത്യയശാസ്ത്രങ്ങൾ ക്ലാസിൽ അടിച്ചേൽപ്പിക്കരുതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ഇതിനുപുറമെ, മുഖം മറയ്ക്കുന്ന നിഖാബ് ധരിച്ച് ക്ലാസിലിരുന്ന ഒരു വിദ്യാർഥിനിയെ സഹപാഠികളുടെ മുന്നിൽവെച്ച് വ്യക്തിപരമായി ലക്ഷ്യം വെച്ച് അപമാനിച്ചതായും ആക്ഷേപമുണ്ട്. വിദ്യാർഥിനിയുടെ വസ്ത്രധാരണത്തോട് തനിക്കുള്ള കടുത്ത വിയോജിപ്പും അസ്വസ്ഥതയും പരസ്യമായി പ്രകടിപ്പിച്ച അധ്യാപികയുടെ നടപടി വിദ്യാർഥിനിയുടെ സ്വകാര്യതയെയും അന്തസ്സിനെയും ഹനിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ മാനേജ്‌മെന്റിന്റെ അടിയന്തര ഇടപെടലും ക്ലാസ് മുറിക്കുള്ളിലെ അധ്യാപികയുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണവും വേണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.

നേരത്തെ, ഇതേ അധ്യാപിക സംഘടിപ്പിച്ച സൂഫിസവുമായി ബന്ധപ്പെട്ട 'നൂർ-ഇ-റൂമി' എന്ന സ്വതന്ത്ര ആത്മീയ പരിപാടി വലിയ തോതിൽ വിവാദമായിരുന്നു. പ്രദേശത്തെ ചില യാഥാസ്ഥിതിക മതനേതാക്കളിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും ഈ പരിപാടിക്കെതിരെ രൂക്ഷമായ വിമർശനങ്ങളും ചർച്ചകളും ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ കോളജിനുള്ളിൽ നിന്നും വിദ്യാർഥികൾ അധ്യാപികയ്ക്കെതിരെ പരസ്യമായി പരാതിയുമായി എത്തിയിരിക്കുന്നത്.

A section of students at Farook College in Kozhikode has formally lodged a complaint with college authorities against Assistant Professor of Zoology, Shabnam Noorjahan, accusing her of using academic hours to propagate personal ideological views outside the prescribed curriculum

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ

ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ

കളമശേരി കൂട്ടബലാത്സംഗം; പ്രതികളായ യുവതിയും യുവാവും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് വയനാട്ടില്‍