Kozhikode Youth Bike Accidents And Traffic Violations Representative Image|AI generated
Kozhikode

'ഒരു ചായ കുടിച്ചാലോ?'; ലൈസൻസില്ലാതെ ബൈക്കിൽ 40 കിലോമീറ്റർ രാത്രി യാത്ര ; അപകടം മണക്കുന്ന ട്രിപ്പിൾ

ബൈക്ക് അപകടങ്ങൾക്കെതിരെ ജാഗ്രതയോടെ പൊലീസും നാട്ടുകാരും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കോഴിക്കോട്: നിയമങ്ങൾ കാറ്റിൽപ്പറത്തി നഗരമധ്യത്തിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും ഹെൽമറ്റില്ലാതെ ട്രിപ്പിളടിച്ച് യാത്ര ചെയ്യുന്ന യുവാക്കളുടെ എണ്ണം കോഴിക്കോട് ജില്ലയിൽ പെരുകുന്നു. കോളജിൽ പോകുന്ന മക്കൾക്ക് ഇരുചക്രവാഹനം വാങ്ങിനൽകുന്ന പല രക്ഷിതാക്കളും അവർ നടത്തുന്ന നിയമലംഘനങ്ങളെക്കുറിച്ച് അറിയുന്നേയില്ല. കഴിഞ്ഞ ദിവസം ട്രിപ്പിളടിച്ചുപോയ കുറ്റത്തിന് പൊലീസ് പിടികൂടിയ വാഹനത്തിൽ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ഉണ്ടായിരുന്നത്. സ്വന്തമായി ലൈസൻസ് പോലുമില്ലാത്ത കുട്ടികൾ പോലും ഇത്തരം നിയമലംഘനങ്ങളിൽ ഉൾപ്പെടുകയും അപകടങ്ങളിൽപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്.

എഐ കാമറകളെയോ പൊലീസിന്റെ പരിശോധനകളെയോ വകവെയ്ക്കാതെ നമ്പർ പ്ലേറ്റ് മറച്ചുപിടിച്ചാണ് പലരുടെയും അഭ്യാസപ്രകടനങ്ങൾ. വയനാട് ദേശീയപാതയിൽ കുന്നമംഗലം മുതൽ താമരശ്ശേരി വരെയുള്ള ഭാഗങ്ങളിൽ പ്രായഭേദമന്യേ നിയമങ്ങൾ ലംഘിച്ച് ഇരുചക്രവാഹനം ഓടിക്കുന്നത് നിത്യസംഭവമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു

രാത്രി ചായ കുടിക്കാൻ 40 കിലോമീറ്റർ യാത്ര!

മെഡിക്കൽ കോളജിനു സമീപം കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ചായക്കടകൾക്കരികെ പൊലീസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. രാത്രി എട്ടരയോടെ റോഡരികിൽ നിർത്തിയിട്ട ഇരുചക്രവാഹനം കണ്ട് പൊലീസ് കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് യാഥാർത്ഥ്യം മനസ്സിലായത്. വാഹനത്തിന് കണ്ണാടികൾ ഉണ്ടായിരുന്നില്ല. 'കണ്ണാടി എവിടെ?' എന്ന ചോദ്യത്തിന് 'പൊട്ടിപ്പോയി' എന്ന മറുപടിയും ലൈസൻസ് ചോദിച്ചപ്പോൾ 'വീട്ടിലാണ്' എന്ന മറുപടിയുമാണ് ലഭിച്ചത്.

തുടർന്ന് പൊലീസ് തിരിച്ചറിയൽ രേഖ പരിശോധിച്ചപ്പോഴാണ് ഇരുവർക്കും 17 വയസ്സ് മാത്രമാണ് പ്രായമെന്ന് വ്യക്തമായത്. 'വീടെവിടെയാണ്?' എന്ന ചോദ്യത്തിന് 'പയ്യോളി' എന്ന മറുപടിയാണ് കുട്ടികൾ നൽകിയത്. ലൈസൻസ് എടുക്കാൻ പോലും പ്രായമാകാത്ത കുട്ടികൾ ഇരുചക്രവാഹനവുമെടുത്ത് 40 കിലോമീറ്ററോളം യാത്ര ചെയ്ത് ഇവിടെയെത്തിയത് പൊലീസിനെപ്പോലും ഞെട്ടിച്ചു. രക്ഷിതാക്കളുടെ നമ്പർ ആവശ്യപ്പെട്ടപ്പോൾ പിതാവ് ഗൾഫിലാണെന്നും, പൊലീസ് വീട്ടിലേക്ക് വിളിച്ചപ്പോൾ മക്കൾ അകത്തെ മുറിയിൽ ഉറങ്ങുകയാണെന്നാണ് വീട്ടുകാർ മറുപടി നൽകിയതും ഈ വിഷയത്തിലെ രക്ഷിതാക്കളുടെ അശ്രദ്ധ വ്യക്തമാക്കുന്നു.

രാത്രി ഇരുചക്രവാഹനത്തിൽ ട്രിപ്പിളടിച്ച് യാത്ര ചെയ്ത യുവാക്കൾ അപകടത്തിൽപെട്ട് ദിവസങ്ങൾക്കിടെ നാല് ചെറുപ്പക്കാർ ജീവൻ വെടിഞ്ഞതിന്റെ ആഘാതത്തിലാണ് നാട്ടുകാർ. ബാലുശ്ശേരിയിൽ ബൈക്ക് നിയന്ത്രണം വിട്ടുകൂടിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും മൂന്നാമത്തെയാൾ ഗുരുതരാവസ്ഥയിലുമാണ്. ജില്ലയിലെ ഇരുചക്രവാഹന അപകടങ്ങളിലെ പെട്ടെന്നുള്ള വർധന ആശങ്കാജനകമാണ്.

ജനുവരി ഒന്നുമുതൽ കഴിഞ്ഞ മാസം വരെ സിറ്റി പൊലീസ് ജില്ലാ പരിധിയിൽ 1448 ഇരുചക്രവാഹന അപകടങ്ങളാണ് നടന്നത്. ഇതിൽ വാഹനമോടിച്ച 63 പേരും പിന്നിൽ യാത്ര ചെയ്തിരുന്ന 13 പേരും മരണപ്പെട്ടു. റൂറൽ പൊലീസ് പരിധിയിൽ 769 അപകടങ്ങളിലായി 37 പേർ ജീവൻ വെടിഞ്ഞു.

കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ 18 പൊലീസ് സ്റ്റേഷൻ പരിധികളിലായി വലിയ 25 ഇരുചക്രവാഹന അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 24 അപകടങ്ങളും രാത്രി 8-നും പുലർച്ചെ 4-നും ഇടയിലാണ് നടന്നിട്ടുള്ളത് എന്നത് രാത്രികാലങ്ങളിലെ അശ്രദ്ധമായ യാത്രകളുടെ ഗൗരവം വർധിപ്പിക്കുന്നു.

Highlighting the alarming rise in reckless two-wheeler stunts, underage driving, and fatal night accidents among youth in Kozhikode, a recent police crackdown and accident statistics underscore a growing crisis of parental oversight and road safety.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കിയ അഴിമതി, 'വന്‍കൊള്ള'; ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി

പത്താം ക്ലാസ് കഴിഞ്ഞോ? ഇന്ത്യൻ റെയിൽവേയിൽ 7,512 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

'മിസ്റ്റര്‍ ബീനിനെപ്പോലൊരു കഥാപാത്രവുമായി സംവിധായകന്‍ സമീപിച്ചു'; വേണ്ടെന്ന് വച്ചത് എന്തുകൊണ്ടെന്ന് സൈജു കുറുപ്പ്

രാമായണത്തിലെ കോവിദാര വൃക്ഷം, അയോധ്യയുടെ പതാകയിലെ ചുവന്ന മന്ദാരം; സവിശേഷത എന്ത്?, കേരളത്തിൽ എവിടെയൊക്കെ കാണാം?

ഇത്രമാത്രം ഞെട്ടലുണ്ടാക്കാന്‍ എന്തുണ്ടായി? അച്ഛന്‍ പ്രധാനമന്ത്രി പദം ആഗ്രഹിച്ചതില്‍ എന്താണ് തെറ്റ്? സോണിയക്കെതിരെ പ്രണബിന്റെ മകള്‍