Robbery 
Kozhikode

നാദാപുരത്ത് വൻ കവർച്ച; 92 ഐഫോണുകൾ ഉൾപ്പെടെ 80 ലക്ഷം രൂപയുടെ മൊബൈലുകൾ കവർന്നു

ലക്ഷ്യമിട്ടത് വിലകൂടിയ പ്രീമിയം ഫോണുകൾ മാത്രം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കോഴിക്കോട്: നാദാപുരം ടൗണിലെ പ്രമുഖ മൊബൈൽ ഫോൺ ഷോപ്പിൽ വൻ കവർച്ച. 92 ആപ്പിൾ ഐഫോണുകൾ ഉൾപ്പെടെ 80 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നൂറിലധികം വിലകൂടിയ മൊബൈൽ ഫോണുകളാണ് മോഷ്ടിച്ചത്. ശനിയാഴ്ച രാവിലെ കടയുടമ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞയുടൻ നാദാപുരം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

വളരെ ആസൂത്രിതമായാണ് കവർച്ചാ സംഘം മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മോഷണത്തിന് മുൻപായി കടയ്ക്ക് മുന്നിലുണ്ടായിരുന്ന സിസിടിവി ക്യാമറകൾ സംഘം മറുവശത്തേക്ക് തിരിച്ചുവെച്ചിരുന്നു. ഒന്നിലധികം പേർ ഉൾപ്പെട്ട സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കടയിലുണ്ടായിരുന്ന പണം മോഷ്ടാക്കൾ തൊട്ടിട്ടില്ല. പകരം വിപണിയിൽ വൻ വിലമതിപ്പുള്ള ആപ്പിൾ ഐഫോണുകൾ അടക്കമുള്ള ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള പ്രീമിയം ഫോണുകൾ മാത്രമാണ് സംഘം ലക്ഷ്യമിട്ടത്. പ്രതികളെ ഉടൻ വലയിലാക്കാൻ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

In a major heist, over 100 high-end mobile phones—including 92 Apple iPhones—worth approximately ₹80 lakh were stolen from a prominent mobile retail store in Nadapuram town, Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്‍പത് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്; ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത; ജാഗ്രത

സംസ്ഥാനത്ത് തീവ്രമഴ; ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും; ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'30' സിക്‌സുകള്‍, '859' റണ്‍സ്; ഇം​ഗ്ലീഷുകാർ അറിഞ്ഞു... 'സിംഹള വീര്യം'!

സീ കൊച്ചി, സീ കടമക്കുടി; കുറഞ്ഞ ചെലവില്‍ കാഴ്ചകള്‍ കാണാം; സൗര-2 ടൂറിസം ബോട്ട് സര്‍വീസുമായി സര്‍ക്കാര്‍

ലേണേഴ്സ് പരീക്ഷയില്‍ വേണം 75% മാര്‍ക്ക്; വിവരങ്ങള്‍ തിരുത്തല്‍ ഉള്‍പ്പടെ സേവനങ്ങള്‍ സൗജന്യം; ഡ്രൈവിങ് ലൈസന്‍സന്‍സിന് പുതിയ മാനദണ്ഡങ്ങള്‍