സല്‍മാന്‍ ഫാരിസ്‌ 
Kozhikode

തുടര്‍ച്ചയായി ക്രിമിനല്‍ കേസുകള്‍, സമൂഹത്തിന് പൊതുശല്യം; പ്രതിയെ കാപ ചുമത്തി ജയിലിലടച്ച് പൊലീസ്

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരികെയാണ് കാപ്പ ചുമത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ ബേപ്പൂര്‍ പൊലീസ് കാപ ചുമത്തി ജയിലിലടച്ചു. ബേപ്പൂര്‍ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളും, നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ അരക്കിണര്‍ ചാക്കിരിക്കാട് പറമ്പ് സ്വദേശി മജസ്റ്റിക് പാലസ് വീട്ടില്‍ സല്‍മാന്‍ ഫാരിസിനെയാണ് ജയിലിലടച്ചത്. പ്രതി്‌ക്കെതിരെ മാറാട്, കസബ, നടക്കാവ്, ചേവായൂര്‍, ബേപ്പൂര്‍, പന്നിയങ്കര, പന്തീരങ്കാവ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്.

ഒറ്റയ്ക്കും സംഘം ചേര്‍ന്നും ആളുകളെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു, ആളുകളെ തെറി വിളിച്ചു, ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി, മയക്കുമരുന്ന് ഉപയോഗം, പൊതുജന ശല്യം, സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിക്കല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍. മാര്‍ച്ച് 25ന് മലാപ്പറമ്പ് വൃന്ദാവന്‍ കോളനിക്ക് സമീപത്തുവച്ച് യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരികെയാണ് കാപ്പ ചുമത്തിയത്.

Police arrest man and send to jail on KAAPA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടില്ല; പാലക്കാട് മെഡിക്കല്‍ കോളജില്‍ ശമ്പളം മുടങ്ങി

'ഇനി അത്യാവശ്യമുള്ളത് വായിക്കാന്‍ മാത്രമേ സമയമുള്ളൂ, സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം എടുക്കാന്‍ വയ്യ; മാപ്പ്'

ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ പൊലീസുദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍

നിരവധി ഒഴിവുകൾ; കേരള കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപകരാവാം; അപേക്ഷ ക്ഷണിച്ചു

SCROLL FOR NEXT