മാമാങ്കം AI Generated Image
Malappuram

മാമാങ്ക ചരിത്രം ആധികാരികമാകും; 'നിളാനാദം' എന്ന പേരില്‍ പുസ്തകം വരുന്നു

ചരിത്ര തെളിവുകള്‍ ഏകോപിപ്പിക്കുകയാണെന്ന് മാമാങ്കം ട്രസ്റ്റ് വ്യക്തമാക്കി

Author : ലക്ഷ്മി ആതിര

മലപ്പുറം: തിരുനാവായയും മാമാങ്കവും സംബന്ധിച്ച ചരിത്ര വ്യാഖ്യാനങ്ങളെ ചുറ്റിപ്പറ്റി തുടരുന്ന ചര്‍ച്ചകള്‍ക്കിടയില്‍, മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് 'നിളാനാദം' എന്ന പേരില്‍ പുസ്തകം തയ്യാറാക്കുന്നു. ചരിത്ര രേഖകളും വാമൊഴി പരമ്പരകളും സമാഹരിച്ച് മാമാങ്കത്തിന്റെ പഠനത്തിന് പുതിയ ദിശ നല്‍കുകയാണ് ലക്ഷ്യമെന്ന് ട്രസ്റ്റ് അറിയിച്ചു.

മാമാങ്കത്തെ മതവിശ്വാസങ്ങളുമായി ബന്ധിപ്പിച്ച് വ്യാഖ്യാനിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും, മഹാമാഘ മഹോത്സവം പോലുള്ള പരിപാടികള്‍ ഇതിന്റെ ഭാഗമാണെന്നും ട്രസ്റ്റ് ആരോപിച്ചു. ഇത്തരം പ്രവണതകള്‍ക്ക് മറുപടിയായി ചരിത്ര തെളിവുകള്‍ ഏകോപിപ്പിക്കുകയാണെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ചരിത്രകാരന്‍ സി രാധാകൃഷ്ണന്‍ നിര്‍ദേശിച്ച പേരിലാണ് പുസ്തകം പുറത്തിറങ്ങുന്നതെന്ന്‌ മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ചിറക്കല്‍ ഉമ്മര്‍ പറഞ്ഞു.

മാമാങ്കത്തിന് നേരിട്ട് സാക്ഷികളില്ലാത്തതിനാല്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നിലനില്‍ക്കുന്നുവെന്നും, അതിനാല്‍ 'കണ്ടത്', 'കേട്ടത്' എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി വിവരങ്ങള്‍ സമാഹരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. എന്‍എം നമ്പൂതിരി, കേശവന്‍ വേലുത്താട്ട്, പ്രൊഫ. എംജിഎസ് നാരായണന്‍ എന്നിവരുടെ പഠനങ്ങള്‍ 'കണ്ടതി'ല്‍ ഉള്‍പ്പെടുത്തും. തലമുറകളായി പകര്‍ന്നു വന്ന വാമൊഴികള്‍ 'കേട്ടത്' വിഭാഗത്തില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മാമാങ്കത്തെക്കുറിച്ച് തെറ്റായ ചരിത്രവ്യാഖ്യാനങ്ങള്‍ പ്രചരിക്കുന്നുവെന്ന് ട്രസ്റ്റ് അംഗം പ്രേംജി ആനിക്കോട്ടിക്കല്‍ ആരോപിച്ചു. മഹാമാഘ മഹോത്സവം പോലുള്ള പരിപാടികള്‍ക്ക് ചരിത്രാടിസ്ഥാനമില്ലെന്നും, മാമാങ്കം അവസാനിച്ചതില്‍ ടിപ്പു സുല്‍ത്താന് ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു. മാമാങ്കം അവസാനിച്ച സമയത്ത് ടിപ്പുവിന് ഏകദേശം അഞ്ചു വയസ്സ് മാത്രമായിരുന്നുവെന്നും, ഇത്തരം അവകാശവാദങ്ങള്‍ ചരിത്രപരമായി നിലനില്‍ക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രേഖാപരമായ ചരിത്രസത്യങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Mamangam Memorial Trust to prepare book to make Mamangam history authentic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയ്യാങ്കളി, ബിജെപി- യുഡിഎഫ് അംഗങ്ങള്‍ ഏറ്റുമുട്ടി; ഹാജര്‍ രജിസ്റ്ററിനായി പിടിവലി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 60 lottery result

'ബോസ് സ്‌കാം'; വലിയ തുകകള്‍ കൈമാറുന്നതിന് മുന്‍പ് നേരിട്ട് ഉറപ്പാക്കണം, പുതിയ സൈബര്‍ തട്ടിപ്പ്

IOCL: എഴുത്തുപരീക്ഷയില്ല, ഇന്ത്യൻ ഓയിലിൽ 1,524 ഒഴിവുകൾ

'ഈ പോർച്ചു​ഗൽ ടീമോ... ആനന്ദിച്ച് പന്ത് തട്ടാൻ അറിയാത്ത ഭാവനാശൂന്യർ, അല്ലാതെന്ത്'