പാലക്കാട്: ഏറെ നാളായി നാട് കാത്തിരിക്കുന്ന അകത്തേത്തറ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ദ്രുതഗതിയിലാക്കാൻ കർശന നിർദേശം. മേൽപ്പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ കെ. സുധീറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകിയത്.
മേൽപ്പാലം ഗതാഗതയോഗ്യമാക്കുന്നതിന് ആവശ്യമായ പ്രധാന നിർമ്മാണ പ്രവൃത്തികളെല്ലാം സെപ്റ്റംബർ 30-ഓടെ തന്നെ പൂർത്തിയാക്കണം. തുടർന്ന് പാലത്തിന്റെ സുരക്ഷയും ഭാരവാഹക ശേഷിയും ശാസ്ത്രീയമായി ഉറപ്പുവരുത്തുന്നതിനുള്ള സുപ്രധാന ലോഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾ ഒക്ടോബർ ആദ്യവാരം തന്നെ നടത്താനും കലക്ടർ നിർദേശിച്ചു.
കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ വി.കെ. ശ്രീകണ്ഠൻ എംപി, എ. പ്രഭാകരൻ എംഎൽഎ, ഡെപ്യൂട്ടി കലക്ടർ മുഹമ്മദ് റാഫി, അകത്തേത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. സുജിത്ത്, ആർഡിബികെഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കി പാലം എത്രയും വേഗം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates