KK Shailaja Press Meet 
Palakkad

ഇ ഡി അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും: കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് കെ കെ ശൈലജ

മന്ത്രിമാരുടെ സ്വകാര്യ സ്പോൺസർഷിപ്പ് യാത്രകളിൽ ധാർമിക പ്രശ്നമുണ്ടെന്നും മുൻ ആരോഗ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ തന്നെയാണ് സിപിഎം തീരുമാനിച്ചിട്ടുള്ളതെന്ന് മുതിർന്ന പാർട്ടി നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളെ ശക്തമായി ചെറുത്തുതോൽപ്പിക്കുമെന്നും ദുരുദ്ദേശപരമായ ഏത് അന്വേഷണങ്ങളെയും നേരിടാൻ കേരളത്തിലെ ഇടതുപക്ഷം സജ്ജമാണെന്നും അവർ വ്യക്തമാക്കി.

ഇ ഡി അന്വേഷണ വിഷയത്തിൽ കോൺഗ്രസിന് തികഞ്ഞ ഇരട്ടത്താപ്പാണുള്ളതെന്ന് കെകെ ശൈലജ കുറ്റപ്പെടുത്തി. കേന്ദ്രത്തിൽ സ്വന്തം നേതാക്കൾക്കെതിരെ അന്വേഷണം വരുമ്പോൾ വിശ്വാസ്യതയില്ലാത്ത ഏജൻസിയായി മാറുന്ന ഇ ഡി, കേരളത്തിൽ സിപിഎമ്മിനെതിരെ തിരിയുമ്പോൾ വിശ്വസനീയമായ ഏജൻസിയായി മാറുന്ന വിചിത്രമായ നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. കോൺഗ്രസ് നേതാക്കളായിരുന്ന സുവേന്ദു അധികാരിയും ഹിമന്ത ബിശ്വ ശർമ്മയും ഇ ഡി അന്വേഷണം നേരിട്ടവരാണ്. എന്നാൽ ഇവർ ബിജെപിയിൽ ചേർന്നതോടെ തുടർ അന്വേഷണങ്ങൾ നിലച്ച അവസ്ഥയുണ്ടായി. ഇത്തരം സംഭവങ്ങളാണ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത പൂർണ്ണമായും തകർത്തത്. അന്വേഷണത്തിന് വിധേയരായ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസും യാതൊരുവിധ തെറ്റുകളും ചെയ്തിട്ടില്ലെന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ ഏത് അന്വേഷണത്തെയും ധൈര്യമായി നേരിടാൻ പാർട്ടി തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായി തുടരുമ്പോഴും മാധ്യമങ്ങളിൽ വേണ്ടത്ര വാർത്തകളും ചർച്ചകളും വരാത്തതിനെയും ശൈലജ ടീച്ചർ വിമർശിച്ചു. മുൻപ് ഇടതുപക്ഷ ഭരണകാലത്ത് ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾപ്പോലും മാധ്യമങ്ങൾ വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നു. അത്തരം പ്രതികരണങ്ങൾ തന്നെയാണ് ഇപ്പോഴും ഉണ്ടാവേണ്ടത്. ജനങ്ങൾ ബഹളം വെക്കുമ്പോഴാണ് ആ മേഖലകളിലേക്ക് സർക്കാരിന്റെ കൃത്യമായ ശ്രദ്ധ എത്തുകയും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കുകയും ചെയ്യുക. ആശുപത്രികളിൽ മരുന്നില്ലെന്നും ആവശ്യത്തിന് സൗകര്യങ്ങൾ ഇല്ലെന്നും പറഞ്ഞ് ഇപ്പോഴും നിരവധി ആളുകൾ തന്നെ ഫോണിൽ വിളിക്കുന്നുണ്ട്. ആരോഗ്യവകുപ്പും നിലവിലെ ആരോഗ്യ മന്ത്രിയും ഇക്കാര്യങ്ങൾ അതീവ ഗൗരവത്തോടെ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും അവർ ഓർമ്മിപ്പിച്ചു.

മന്ത്രിമാരുടെ വിവാദമായ വിദേശയാത്രകളെക്കുറിച്ചും മുൻ മന്ത്രി നിലപാട് വ്യക്തമാക്കി. ഔദ്യോഗിക ആവശ്യങ്ങൾക്കായി മന്ത്രിമാർ വിദേശയാത്രകൾ നടത്തുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ അതിനായി ഉപയോഗിക്കുന്ന ഫണ്ടിന്റെ ഉറവിടമാണ് പ്രധാനം. വിദേശ സർവകലാശാലകളുടെയോ അല്ലെങ്കിൽ സർക്കാരിന്റെയോ ആവശ്യങ്ങൾക്കായി സർക്കാർ ഫണ്ട് ഉപയോഗിച്ച് വിദേശത്ത് പോകുന്നതിൽ തെറ്റില്ല. അതേസമയം വിനോദയാത്രകൾക്കല്ലാതെ ഔദ്യോഗിക കാര്യങ്ങൾക്കല്ലാതെ യാത്രകൾ നടത്തുമ്പോൾ സ്വകാര്യ വ്യക്തികളുടെ ഫണ്ടും സൗകര്യങ്ങളും ഉപയോഗിക്കുന്നതിൽ സാങ്കേതികമായി നിയമപ്രശ്നങ്ങൾ ഇല്ലെങ്കിലും വ്യക്തമായ ധാർമിക പ്രശ്നങ്ങളുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ഒരു ജനപ്രതിനിധിക്ക് വേണ്ട ധാർമികത പാലിക്കപ്പെടുന്നുണ്ടോ എന്നത് പ്രധാനമാണെന്നും നിലവിലെ വിവാദ യാത്രകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് കെ.കെ. ശൈലജ പറഞ്ഞു.

Senior CPI(M) leader and former Health Minister K.K. Shailaja stated that the party has resolved to confront the Enforcement Directorate (ED) probe both legally and politically

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ'; സാവിത്രി ശ്രീധരന്‍ അന്തരിച്ചു

എസ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നത? വിശദീകരണവുമായി കേന്ദ്രം

യുഎഇയില്‍ സര്‍ക്കാര്‍ പദ്ധതിയില്‍ മലയാളികള്‍ക്കും അവസരം; 1,000 ദിര്‍ഹം മുതല്‍ നിക്ഷേപിക്കാം, മികച്ച റിട്ടേണ്‍, വിശദാംശങ്ങള്‍

ആരോ​ഗ്യവാനായിരുന്നിട്ടും പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി, ഹാർട്ട് അറ്റാക്കിന് പിന്നിലെ നിശബ്ദ കാരണങ്ങൾ

എണ്ണവില 100 ഡോളറില്‍ താഴെ, കുതിച്ച് ഓഹരി വിപണി; രൂപയ്ക്കും നേട്ടം