Bus Catches Fire 
Palakkad

സ്കൂൾ കുട്ടികളുമായുള്ള വിനോദയാത്രയ്ക്കിടെ ബസ് കത്തിനശിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

അപകടം തമിഴ്നാട് തേനിയിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: ഒറ്റപ്പാലത്തുനിന്ന് സ്കൂൾ കുട്ടികളുമായി വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിൽ വെച്ച് പൂർണ്ണമായും കത്തിനശിച്ചു. വരോട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 45 കുട്ടികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും അടങ്ങുന്ന സംഘമാണ് ശനിയാഴ്ച പുലർച്ചെ വിനോദയാത്ര പുറപ്പെട്ടത്. കൊടൈക്കനാൽ സന്ദർശനം കഴിഞ്ഞ് തിരികെ മൂന്നാറിലേക്ക് പോകുന്നതിനിടെ ഞായറാഴ്ച ഉച്ചയോടടുത്ത് തമിഴ്നാട് തേനി ജില്ലയിലെ ദേവദാനപെട്ടിക്ക് സമീപം അപകടമുണ്ടായത്.

യാത്രയ്ക്കിടെ ഒടിക്കൊണ്ടിരുന്ന ബസിന്റെ പിറകുഭാഗത്തെ ചക്രം പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ പിറകുഭാഗത്തുനിന്ന് തീപ്പൊരി കണ്ടു. ഉടൻതന്നെ ബസ് ജീവനക്കാരും അധ്യാപകരും ചേർന്ന് കുട്ടികളെ വേഗത്തിൽ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർത്തുകയായിരുന്നു. ഇതിന് പിന്നാലെ ബസിന് പൂർണ്ണമായി തീപിടിക്കുകയായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ലെന്നത് വലിയ ആശ്വാസമായി. വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും ബസിന്റെ മുക്കാൽ ഭാഗവും പൂർണ്ണമായും കത്തിനശിച്ചിരുന്നു. കുട്ടികളുടെയും അധ്യാപകരുടെയും ലഗേജുകളും ബാഗുകളും വാഹനത്തിനുള്ളിൽ കത്തിനശിച്ചവയിൽ ഉൾപ്പെടുന്നു. അപകടത്തെ തുടർന്ന് മറ്റൊരു വാഹനം എത്തിച്ച് കുട്ടികളെ സുരക്ഷിതമായി തിരികെ നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ജീവനക്കാരുടെ ജാഗ്രതയാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും ബസിന്റെ മുക്കാൽ ഭാഗവും കത്തിനശിച്ചിരുന്നു. കുട്ടികളുടെയും അധ്യാപകരുടെയും ലഗേജുകളും ബാഗുകളും വാഹനത്തിനുള്ളിൽ കത്തിനശിച്ചവയിൽ ഉൾപ്പെടുന്നു. അപകടത്തെ തുടർന്ന് മറ്റൊരു വാഹനം എത്തിച്ച് കുട്ടികളെ സുരക്ഷിതമായി തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ജീവനക്കാരുടെ ജാഗ്രതയാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

A major disaster was averted when a tour bus carrying 45 school students and staff from Ottapalam, Palakkad, caught fire in Tamil Nadu's Theni district after a suspected mechanical failure, with all passengers safely evacuated before the vehicle was gutted.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

വെണ്ട തഴച്ചു വളരാന്‍ പശുവിന്‍ പാല്‍ പ്രയോഗം; വീട്ടുവളപ്പില്‍ കൃഷി ചെയ്യാം, എളുപ്പത്തില്‍

അഭിനയം അവസാനിപ്പിക്കാൻ രൺബീർ? നടനായുള്ള അവസാന ദശകം; ഇനി സംവിധാനം

മന്ത്രിമാർ അറിയാതെ ഒന്നും നടക്കില്ല; ബാർ വിവാദത്തിൽ അന്വേഷണം നടക്കട്ടെ: കെസി വേണുഗോപാൽ

രജത് പടിദാര്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത്, പകരം ഈ താരം