Athuljith Akshaya Kerala School Sports Meet  
Palakkad

സ്വന്തം സ്പൈക്ക് ഊരിക്കൊടുത്തു; അക്ഷയയുടെ സ്വർണ്ണനേട്ടത്തിന് കൂട്ടായി അതുൽജിത്തിന്റെ കരുതൽ

കായിക കേരളത്തിന്റെ മനംകവർന്ന് എട്ടാം ക്ലാസുകാരൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: ചില സമ്മാനങ്ങൾക്ക് വിലയിടാൻ പണമുണ്ടായേക്കാം, പക്ഷേ ഒരാളുടെ ജീവിതത്തിൽ അവ സൃഷ്ടിക്കുന്ന മാറ്റങ്ങൾക്ക് വിലയിടാനാവില്ല. പതിനായിരത്തിലേറെ രൂപ വിലയുള്ള സ്പൈക്ക് ഷൂസ് സ്വന്തം കാലിൽനിന്ന് ഊരി മറ്റൊരാൾക്ക് നൽകുമ്പോൾ, അതിലൂടെ മറ്റൊരു ജീവിതത്തിൽ ഇത്ര വലിയ മാറ്റമുണ്ടാകുമെന്ന് ഈ പതിമൂന്നുകാരൻ ഒരുപക്ഷേ കരുതിയിട്ടുണ്ടാവില്ല. എന്നാൽ, ഇന്ന് കായിക കേരളത്തിന്റെ ഹൃദയം കീഴടക്കുകയാണ് അതുൽജിത്ത് എന്ന എട്ടാം ക്ലാസുകാരൻ.

പാലക്കാടിനടുത്ത് പനങ്ങാട്ടിരി ആർപിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അതുൽജിത്ത്. അതേ സ്കൂളിലെ പ്ലസ് ടൂ വിദ്യാർഥിനിയായ ജി. അക്ഷയ ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്ററിൽ സ്വർണം നേടിയപ്പോൾ, ആ നേട്ടത്തിനു പിന്നിൽ അതുലിന്റെ നിസ്സ്വാർത്ഥമായ കരുതലിനും വലിയൊരു പങ്കുണ്ടായിരുന്നു. അക്ഷയയുടെ കാലിലുണ്ടായിരുന്നത് അവൾ സ്വന്തമായി വാങ്ങിയ സ്പൈക്കായിരുന്നില്ല, മറിച്ച് അതുൽജിത്ത് തനിക്കുള്ള സ്പൈക്ക് അവൾക്ക് കടമായി നൽകിയതായിരുന്നു.

സ്കൂൾ ഗ്രൗണ്ടിൽ പരിശീലനത്തിന് എത്തുന്നതുമുതൽ അതുലിന് അക്ഷയയെ അറിയാം. ഓട്ടത്തിനായി അക്ഷയയ്ക്ക് സ്പൈക്ക് ആവശ്യമുള്ളപ്പോഴെല്ലാം സ്വന്തം ഷൂസ് നൽകാൻ അവൻ ഒരിക്കലും മടിച്ചിരുന്നില്ല. സംസ്ഥാന കായികമേളയിലും ആ കരുതൽ അതുൽ തുടർന്നു. കായികമേളയിൽ ആദ്യം അക്ഷയയുടെ 3000 മീറ്റർ മത്സരം നടക്കാനിരുന്നപ്പോൾ അതുൽ തന്റെ സ്പൈക്ക് അവൾക്ക് നൽകുകയായിരുന്നു. ആ സ്പൈക്കണിഞ്ഞറങ്ങിയ അക്ഷയ ഓടി ഒടുവിൽ സ്വർണവും സ്വന്തമാക്കി. പിന്നാലെ അതേ സ്പൈക്ക് ഊരിവാങ്ങി അതുൽ തന്റെ 400 മീറ്റർ മത്സരത്തിനായി ട്രാക്കിലിറങ്ങുകയും ചെയ്തു.

ഏകദേശം 15,000 രൂപയോളം വിലമതിക്കുന്ന സ്പൈക്ക് മറ്റൊരാൾക്ക് നൽകുമ്പോൾ അതിന്റെ പണത്തെക്കുറിച്ചോ സ്വന്തം മത്സരത്തെക്കുറിച്ചോ അല്ല ഈ കൊച്ചുമിടുക്കൻ ചിന്തിച്ചത്. തന്റെ സഹപാഠിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കണം, അവൾക്ക് ഓടണം, അത്രയേ അവൻ ആഗ്രഹിച്ചുള്ളൂ. അതുൽ നൽകിയ ആ സ്പൈക്ക് അക്ഷയയുടെ കാലുകൾക്ക് കരുത്തേകിയപ്പോൾ, കായിക ലോകത്തിന് അതൊരു മാതൃകാക്കഥയായി മാറുകയായിരുന്നു.

In a heartwarming display of sportsmanship and empathy that has captured the imagination of Kerala, 13-year-old Athuljith parted with his expensive Rs 15,000 spiked running shoes, lending them to senior student G. Akshaya during the state school sports meet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹിമാചലില്‍ നിന്ന് 14.50രൂപയ്ക്ക് വൈദ്യുതി വാങ്ങിയാല്‍ മതിയെന്ന് കെഎസ്ഇബി; സ്വകാര്യ കമ്പനി മതിയെന്ന് സര്‍ക്കാര്‍; രാജമാണിക്യം തെറിച്ചത് തര്‍ക്കത്തിനൊടുവില്‍

കൂപ്പുകുത്തി എണ്ണവില, എട്ടുശതമാനം ഇടിഞ്ഞു; കരുത്തുകാട്ടി രൂപ, 12 പൈസയുടെ നേട്ടം

സ്വന്തം വീട്ടിന് മുന്നിൽ ഒറ്റമുറി ഷെഡിൽ; ജപ്തിയെ തുടർന്ന് ദുരിതജീവിതം നയിച്ച് മുൻ സംസ്ഥാന ത്രോബോൾ താരം

14 പന്തില്‍ 50; പ്രേമ റാവത്തിന് ലോക റെക്കോര്‍ഡ്!

ബെംഗളൂരു യാത്ര വെറും 7 മണിക്കൂറിൽ; കാഞ്ഞങ്ങാട്–കാണിയൂർ റെയിൽവേ പാതയ്ക്കായി വീണ്ടും നീക്കം; മുഖ്യമന്ത്രിക്ക് നിവേദനം