Olavakkode Ganja Seizure 
Palakkad

പാലക്കാട് വൻ കഞ്ചാവ് വേട്ട; ഒഡീഷയിൽ നിന്ന് ട്രെയിനിൽ കടത്തിയ 53 കിലോ കഞ്ചാവുമായി 6 പേർ പിടിയിൽ

ലക്ഷ്യമിട്ടത് പ്രാദേശിക ലഹരി സംഘങ്ങൾക്ക് കൈമാറാൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 53.45 കിലോഗ്രാം കഞ്ചാവുമായി ആറുപേർ പാലക്കാട് പിടിയിലായി. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ജില്ലാ ഡാൻസാഫ് സ്ക്വാഡും ഹേമാംബിക നഗർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്.സംസ്ഥാനത്തേക്ക് ട്രെയിൻ മാർഗ്ഗം വൻതോതിൽ ലഹരിവസ്തുക്കൾ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും പോലീസ് കർശന നിരീക്ഷണം നടത്തിവരികയായിരുന്നു.

ഒഡീഷയിൽ നിന്ന് ട്രെയിൻ കയറി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതികൾ വലിയ ബാഗുകളുമായി പ്ലാറ്റ്‌ഫോമിന് പുറത്തേക്ക് നടന്നുപോവുകയായിരുന്നു. ഇവരുടെ അസ്വാഭാവിക പെരുമാറ്റത്തിലും ഭാരമേറിയ ബാഗുകളിലും സംശയം തോന്നിയ ഡാൻസാഫ് സംഘവും പോലീസും തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു.തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ബാഗുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 53.45 കിലോ കഞ്ചാവ് കണ്ടെടുത്തത്. കേരളത്തിലെ പ്രാദേശിക ലഹരി വിതരണ സംഘങ്ങൾക്ക് കൈമാറാനാണ് ഇത്രയധികം കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. റെയിൽവേ സ്റ്റേഷന് പുറത്ത് കഞ്ചാവ് ശേഖരം ഏറ്റുവാങ്ങാൻ കാത്തുനിന്ന സംഘത്തെക്കുറിച്ചും പ്രതികൾക്ക് പിന്നിൽ പ്രവർത്തിച്ച അന്തർസംസ്ഥാന ലഹരി മാഫിയയെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കസ്റ്റഡിയിലുള്ള ആറുപേർക്കെതിരെയും എൻഡിപിഎസ് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

In a major narcotics bust, the Palakkad District Anti-Narcotics Special Action Force (DANSAF) and the Hemambika Nagar Police intercepted an inter-state trafficking network and seized 53.45 kilograms of ganja at the Olavakkode Railway Station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2021ന് ശേഷം പുതിയ പിണറായി; എന്നെ ചെറ്റയെന്ന് വിളിച്ചു; ഐസക് പറഞ്ഞത് നില്‍ക്കക്കള്ളി ഇല്ലാതെ'

'ഓപ്പറേഷന്‍ സിന്ദൂര്‍ നായകന്‍'; റിട്ട. എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ

ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റിങ് മുടി കൊഴിച്ചിൽ ഉണ്ടാക്കുമോ?

മൂന്നാറിൽ അടുക്കളത്തോട്ടത്തിന്റെ മറവിൽ കഞ്ചാവ് കൃഷി; ഒരാൾ അറസ്റ്റിൽ

മാസം 12,000 രൂപ നിക്ഷേപിക്കാമോ?, പത്തുവര്‍ഷം കൊണ്ട് 20 ലക്ഷം രൂപ സമ്പാദിക്കാം; വിശദാംശങ്ങള്‍