Kathakali Teacher POCSO Case 
Palakkad

കഥകളി അഭ്യസിക്കാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകനെതിരെ പോക്സോ കേസ്

പീഡന വിവരം പുറത്തുവന്നത് കൗൺസിലിങ്ങിനിടെ; സ്ഥാപനത്തിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: കഥകളി അഭ്യസിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രമുഖ കഥകളി അധ്യാപകനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പാലക്കാട് കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിലെ അധ്യാപകനായ വെങ്കിട്ടരാമനെതിരെയാണ് പൊലീസ് കേസെടുത്തത്.

വിദ്യാർഥിനിയെ അധ്യാപകൻ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി താൻ നേരിട്ട പീഡനവിവരം കൗൺസിലറോട് തുറന്നുപറഞ്ഞത്. തുടർന്ന് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈനും പൊലീസും ഇടപെടുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇതിനുപിന്നാലെ പൊലീസ് സംഘം കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിലെത്തി വിശദമായ തെളിവെടുപ്പ് നടത്തി. സംഭവത്തിൽ അധ്യാപകനെ കസ്റ്റഡിയിലെടുക്കാനും തുടർ നിയമനടപടികൾ സ്വീകരിക്കാനുമുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

A case under the Protection of Children from Sexual Offences (POCSO) Act has been registered against a Kathakali teacher in Palakkad for allegedly sexually assaulting a minor student.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാകിസ്ഥാന്‍ ഹൈക്കമ്മീഷന് പുറത്തെ അനധികൃത നിര്‍മ്മിതികള്‍ നീക്കം ചെയ്ത് അധികൃതര്‍

രാജ്യസഭയിലേക്ക് മൂന്ന് ഒഴിവുകള്‍ വരുന്നു; സിപിഎമ്മിന് വിജയിക്കാന്‍ ബിജെപി സഹായം അനിവാര്യം

'ലീഗ് എംഎൽഎമാരുടെ വീടുകൾ പരിശോധിച്ചാൽ ഏറ്റവും ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിൻ്റെ രേഖകൾ കിട്ടും': കെടി ജലീൽ

അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പലിശ വരുമാനം മാത്രം 2,61,397 രൂപ, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിനേക്കാള്‍ ആദായകരം; അറിയാം ഈ കിടിലന്‍ സ്‌കീം

ഇപ്പോഴുമുണ്ട്, മരിക്കാത്ത ഓർമ്മകളുടെ ഫ്ലാഷിൽ ജീവിതം അടയാളപ്പെടുത്തിയ ആ മൂന്ന് ക്യാമറകൾ