Krishnapriya 
Palakkad

ഞാങ്ങാട്ടിരിയിൽ 22-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മാനസിക ബുദ്ധിമുട്ടുകൾക്ക് ചികിത്സയിലായിരുന്നുവെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: തൃത്താല ഞാങ്ങാട്ടിരിയിൽ 22 വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാങ്ങാട്ടിരി ഒടിയൻപടി എരഞ്ഞികാവിൽ പരേതനായ സച്ചിദാനന്ദന്റെ മകൾ കൃഷ്ണപ്രിയ (22) ആണ് മരിച്ചത്.

കൃഷ്ണപ്രിയ കുറച്ചുകാലമായി മാനസിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് തൃത്താല പൊലീസ് വ്യക്തമാക്കി. പിതാവ് നേരത്തെ മരിച്ചതിനാൽ അമ്മയും കൃഷ്ണപ്രിയയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ അമ്മ ഉറക്കമുണർന്നപ്പോൾ മകളെ മുറിയിൽ കണ്ടില്ല. തുടർന്ന് വീടിനകത്തും പരിസരത്തും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം വീട്ടുപറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്.

A 22-year-old woman was found dead inside a well at Njangattiri near Thrithala in Palakkad district on Friday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

'ഫോൺ ചുവരിലെറിഞ്ഞാൽ തീരും അറസ്റ്റ്'; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

'കഷ്ടപ്പെട്ട് തടി കുറച്ചിട്ടും ചോദിച്ചത് സര്‍ജറി ചെയ്തുവോ എന്ന്; എന്റെ ശരീരത്തോട് ഞാനത് ചെയ്യില്ല'; തുറന്നു പറഞ്ഞ് കീര്‍ത്തി സുരേഷ്

ആദ്യ ഇന്ത്യന്‍ താരം! ചരിത്രമെഴുതി അര്‍ഷ്ദീപ് സിങ്

'എനിക്ക് ഫാൻസ് ക്ലബ്ബുകളോ അസോസിയേഷനോ ഇല്ല, പേര് വച്ചുള്ള ​ഗ്രൂപ്പുകളും വ്യാജം'; മുന്നറിയിപ്പുമായി ജേസൺ സഞ്ജയ്