'കഷ്ടപ്പെട്ട് തടി കുറച്ചിട്ടും ചോദിച്ചത് സര്‍ജറി ചെയ്തുവോ എന്ന്; എന്റെ ശരീരത്തോട് ഞാനത് ചെയ്യില്ല'; തുറന്നു പറഞ്ഞ് കീര്‍ത്തി സുരേഷ്

'ഞാന്‍ സര്‍ജറി ചെയ്തിട്ടുണ്ടാകുമെന്ന് നിങ്ങള്‍ അങ്ങ് ഊഹിക്കുകയാണ്'
Keerthy Suresh
Keerthy Suresh
Updated on: 
1 min read

നടി കീര്‍ത്തി സുരേഷ് കോസ്‌മെറ്റിക് സര്‍ജറി ചെയ്തുവെന്ന് ഒരിടയ്ക്ക് അഭ്യൂഹങ്ങളുണ്ടായിരുന്നു. താരം വണ്ണം കുറച്ചതിനെക്കുറിച്ചായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം. പിന്നാലെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കീര്‍ത്തി തന്നെ രംഗത്തെത്തി. നീണ്ടൊരു കുറിപ്പിലൂടെയായിരുന്നു കീര്‍ത്തിയുടെ പ്രതികരണം. തന്റെ പ്രതികരണത്തിലേക്ക് നയിച്ച കാരണം വ്യക്തമാക്കുകയാണ് കീര്‍ത്തി. സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കീര്‍ത്തി മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:

''എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഒന്നും അത്ര എളുപ്പമായിരുന്നില്ല. ഓരോ ദിവസവും ഞാന്‍ എന്റെ ശരീരത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ്. നമ്മള്‍ എപ്പോഴും ചെയ്യപ്പെടുകയാണ്. എളുപ്പത്തില്‍ ജഡ്ജ് ചെയ്യാന്‍ സാധിക്കുന്നൊരു പ്ലാറ്റ്‌ഫോമിലാണ് നമ്മള്‍ നില്‍ക്കുന്നത്.

ഒരു ഘട്ടത്തില്‍ ഞാന്‍ വര്‍ക്കൗട്ട് ചെയ്തിരുന്നില്ല. പോവുക ഷൂട്ട് ചെയ്യുക, ഭക്ഷണം കഴിക്കുക, തിരിച്ചുവരിക, ഉറങ്ങുക, ഇത് മാത്രമായിരുന്നു ഞാന്‍ ചെയ്തിരുന്നത്. എനിക്ക് വലിയ കവിളുകളായിരുന്നു. കാണാന്‍ ബബ്ലിയായിരുന്നു. എനിക്കത് ഇഷ്ടമായിരുന്നു. അതിന് ശേഷം വര്‍ക്കൗട്ട് ചെയ്യണമെന്ന് തോന്നി. വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങി.

ശരിയായ രീതിയിലായിരുന്നില്ല തുടക്കത്തില്‍ ചെയ്തിരുന്നത്. ഒരുപാട് കാര്‍ഡിയോ ചെയ്തു. സ്‌ട്രെങ്ത് ട്രെയ്‌നിങ് അധികം ചെയ്തില്ല. ഒരുപാട് വണ്ണം കുറഞ്ഞു. നന്നായി മെലിഞ്ഞു. അതോടെ ആളുകള്‍ വന്ന് നീ എന്തെങ്കിലും സര്‍ജറി ചെയ്‌തോ എന്ന് ചോദിക്കാന്‍ തുടങ്ങി. എന്തുകൊണ്ടാണ് ഞാന്‍ കഠിനാധ്വാനം ചെയ്താണിതിലേക്ക് എത്തിയതെന്ന് ചിന്തിക്കാന്‍ സാധിക്കുന്നില്ല? ഞാന്‍ സര്‍ജറി ചെയ്തിട്ടുണ്ടാകുമെന്ന് നിങ്ങള്‍ അങ്ങ് ഊഹിക്കുകയാണ്.

പിന്നീട് ഞാന്‍ എന്റെ ശരീരത്തെ മനസിലാക്കാന്‍ തുടങ്ങി. എന്താണ് അതിന് വേണ്ടതെന്ന്. എന്ത് തരം ഭക്ഷണമാണ് ഞാന്‍ കഴിക്കേണ്ടതെന്ന്. അങ്ങനെ സ്‌ട്രെങ്ത് ട്രെയ്‌നിങ് അടക്കം പലതും ചെയ്യാന്‍ തുടങ്ങി. എന്റെ ശരീരത്തെക്കുറച്ച് വളരെയധികം ആത്മവിശ്വാസം തോന്നിയപ്പോഴാണ് പോസ്റ്റ് പങ്കുവച്ചത്. ഒരുപാട് നാളായി എഴുതണമെന്ന് ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു അത്. എന്തെങ്കിലും നേടാന്‍ ഒരാള്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ വെറുതെ സര്‍ജറി ചെയ്തതാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ പറ്റില്ലെന്ന് പറയണമെന്നുണ്ടായിരുന്നു.

മുഖം എപ്പോഴും നാച്വറലായി നിലനിര്‍ത്താനാണ് എനിക്കിഷ്ടം. എന്റെ മുഖത്ത് അസാധാരണമായ എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്കാകില്ല. എന്റെ ശരീരത്തോട് എനിക്കത് ചെയ്യാനാകില്ല''.

Keerthy Suresh
'എനിക്ക് ഫാൻസ് ക്ലബ്ബുകളോ അസോസിയേഷനോ ഇല്ല, പേര് വച്ചുള്ള ​ഗ്രൂപ്പുകളും വ്യാജം'; മുന്നറിയിപ്പുമായി ജേസൺ സഞ്ജയ്
Keerthy Suresh
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ
Keerthy Suresh
'കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു'; കുഞ്ഞതിഥിയെ വരേവൽക്കാനൊരുങ്ങി സം​ഗീത്, ആശംസകളുമായി നസ്‌ലിനും മാത്യുവും
Summary

Keerthy Suresh on weightloss and cosmetic surgery allegations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER