പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു. അണക്കെട്ട് കാണാൻ എത്തിയ കോയമ്പത്തൂർ സ്വദേശികളായ യുവതിയും യുവാവുമാണ് അഗാധമായ വെള്ളച്ചാട്ടത്തിലേക്ക് വീണത്. അപകടത്തിൽ കോയമ്പത്തൂർ സ്വദേശിനിയായ ഭാനുപ്രിയ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഭരതിനെ ഫയർഫോഴ്‌സും പ്രദേശവാസികളും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. സ്ത്രീകളടങ്ങുന്ന അഞ്ചംഗ സംഘമാണ് ഞായറാഴ്ച പാലക്കുഴി പ്രദേശം സന്ദർശിക്കാനായി എത്തിയത്.
പാലക്കുഴി ജലവൈദ്യ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്ന തിണ്ടിലം വെള്ളച്ചാട്ടത്തിന് സമീപമാണ് സംഭവം. സാധാരണയായി വിനോദസഞ്ചാരികൾ അധികം എത്താത്ത, പ്രദേശവാസികൾക്ക് മാത്രം നിശ്ചയമുള്ള അതീവ അപകടസാധ്യതയുള്ള മേഖലയാണിത്. താഴ്ചയിലേക്ക് നീളുന്ന വലിയ വെള്ളച്ചാട്ടമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത.
സംഘം വെള്ളത്തിലേക്ക് ഇറങ്ങിയതിനെ തുടർന്നല്ല അപകടമുണ്ടായതെന്നാണ് വിവരം. വെള്ളച്ചാട്ടവും പരിസരവും കാണുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി അഗാധമായ താഴ്ചയിലേക്ക് വീഴുകയായിരുന്നു. വിവരം ഉടൻ തന്നെ ഫയർഫോഴ്‌സിനെയും പൊലീസിനെയും അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ അടിയന്തര രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates