ഒറ്റപ്പാലം: പാലക്കാട്–കുളപ്പുള്ളി പാതയിൽ ഈസ്റ്റ് മനിശ്ശേരിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികൻ സ്വകാര്യ ബസിടിച്ച് മരിച്ചു. പനമണ്ണ ഓം ശ്രീ നിവാസിൽ (കല്ലിങ്കൽ) ശങ്കരനാരായണൻ (80) ആണ് മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. പാലക്കാട് ഭാഗത്തുനിന്ന് ഒറ്റപ്പാലം വഴി ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ശങ്കരനാരായണനെ ഇടിച്ചത്. തെറിച്ചുവീണ നാരായണന് തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉടൻതന്നെ അദ്ദേഹത്തെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ . തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates