Traffic Diversion 
Palakkad

പാലക്കാട് നഗരത്തിൽ ഇന്ന് വൈകിട്ട് മൂന്ന് മുതൽ ഗതാഗത നിയന്ത്രണം, ബസുകളുടെ റൂട്ടിൽ മാറ്റം

പ്രധാന ഗതാഗത ക്രമീകരണങ്ങളും ബസ് റൂട്ടുകളിലെ മാറ്റങ്ങളും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: ബിജെപി പദയാത്രയുമായി ബന്ധപ്പെട്ട് ഇന്ന് (നവംബർ 24) പാലക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് മൂന്ന് മണി മുതൽ നഗരത്തിലെ വിവിധ ഭാഗങ്ങളിലൂടെയുള്ള ബസ് സർവീസുകൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ ഗതാഗത ക്രമീകരണങ്ങൾ ശ്രദ്ധിച്ച് യാത്രകൾ ആസൂത്രണം ചെയ്യണമെന്ന് പൊലീസ് നിർദ്ദേശിച്ചു.

പ്രധാന ഗതാഗത ക്രമീകരണങ്ങളും ബസ് റൂട്ടുകളിലെ മാറ്റങ്ങളും:

മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, കോഴിക്കോട് ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ: ശേഖരിപുരത്തുനിന്ന് ബൈപാസ് റോഡ് വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലെത്തി ഇതേ വഴി തന്നെ തിരിച്ചുപോകണം.

ടൗൺ ബസുകൾ: ശേഖരിപുരത്തുനിന്ന് ബൈപാസ് വഴി മണലി സ്റ്റേഡിയം ബസ് സ്റ്റാൻഡിലെത്തണം. തുടർന്ന് കോട്ടമൈതാനം വഴി ടൗൺ ബസ് സ്റ്റാൻഡിലെത്തി മടങ്ങണം. തിരിച്ചുള്ള സർവീസുകൾ കോട്ടമൈതാനം, ഐഎംഎ ജംഗ്ഷൻ, കൽമണ്ഡപം, കോഴിക്കോട് ബൈപാസ് വഴിയായിരിക്കും.

തോലനൂർ, കുത്തനൂർ, ആലത്തൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ: മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന ബസുകൾ കോട്ടമൈതാനം, എസ്ബിഐ ജംഗ്ഷൻ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലെത്തി യാത്രക്കാരെ ഇറക്കി ഇതേ വഴി തിരിച്ചുപോകണം.

കെഎസ്ആർടിസി ബസുകൾ: കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ ശേഖരിപുരം, കോഴിക്കോട് ബൈപാസ്, കൽമണ്ഡപം വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തണം. ബസ് സ്റ്റാൻഡിൽ നിന്ന് ഈ ഭാഗങ്ങളിലേക്ക് പുറപ്പെടുന്ന സർവീസുകൾ പേഴിങ്കര, കാവിൽപാട്, ഒലവക്കോട് വഴിയായിരിക്കും സർവീസ് നടത്തുക.

Traffic restrictions and bus route diversions will come into effect in Palakkad town from 3 PM today, November 24, in view of a BJP padayatra, affecting KSRTC, town, and private bus services across key junctions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡിസംബർ 16-ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ, രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു

ചന്ദ്രന് കൂട്ട്, ഇതാ ഭൂമിക്ക് ഒരു 'മിനി മൂണ്‍' കൂടി

മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍; എണ്ണവില 90 ഡോളറില്‍ താഴെ, ഇന്ധനവില കുറയുമോ?

ചുമ്മാ കൊറിക്കാൻ വേണ്ടിയല്ല, നിലക്കടല കഴിക്കുന്നത് ഓർമശക്തിക്കും തലച്ചോറിനും ​ഗുണം ചെയ്യുമെന്ന് പഠനം

സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ അവസരം; ഡ്രൈവർ, ക്ലാർക്ക്, അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവുകൾ