തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും ബുധനാഴ്ച (നവംബർ 11) പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ അഞ്ജു കെഎസ് ഉത്തരവിറക്കി.
ഉറൂസ് മഹോത്സവത്തിൽ പങ്കെടുക്കുന്ന തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും തിരക്ക് കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates