തിരയില്‍ പെട്ട അമലയെ രക്ഷിച്ചത് മത്സ്യത്തൊഴിലാളികള്‍; പേടിയോടെയാണ് ആ ദിവസം ഇന്നും ഓര്‍ക്കുന്നത്: കമല്‍

' ആക്ഷന്‍ പറഞ്ഞതും ഒരു തിര വന്നടിച്ചു. അമലയെ മാത്രമല്ല കാമറയേയും തിര കൊണ്ടു പോയി'
Kamal, Amala
Kamal, Amala
Updated on: 
1 min read

മോഹന്‍ലാല്‍, അമല, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ ഒരുക്കിയ ചിത്രമാണ് ഉള്ളടക്കം. 1991 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ കമലിനെ തേടി മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവുമെത്തി. മോഹന്‍ലാല്‍ മികച്ച നടനുമായി. ഉള്ളടക്കത്തിലേക്ക് തെന്നിന്ത്യന്‍ താരം അമലയെ എത്തിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍.

വനിതയില്‍ എഴുതുന്ന പംക്തയിലൂടെയാണ് ഉള്ളടക്കത്തിന്റെ ചിത്രീകരണ ഓര്‍മകള്‍ കമല്‍ പങ്കുവച്ചത്. ചിത്രീകരണത്തിനിടെ അമല കടലില്‍ വീണത് ഇന്നും പേടിയോടെയാണ് കമല്‍ ഓര്‍ക്കുന്നത്. അന്ന് അമലയെ രക്ഷിച്ചത് മത്സ്യത്തൊഴിലാളികളായിരുന്നുവെന്നും കമല്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

''സിനിമയില്‍ ആദ്യം അമലയെ കാണിക്കുന്നത് മാനസികാരോഗ്യ കേന്ദ്രത്തില്‍ കാറില്‍ ഇറങ്ങുന്നതാണ്. അമലയുടെ കഥാപാത്രമായ രേഷ്മയുടെ മുഖത്ത് അപ്പോള്‍ ബ്ലാക്ക് ഔട്ടായ ഭാവമാണുള്ളത്. കണ്‍സള്‍ട്ടേഷന്‍ മുറിയില്‍ വച്ച് രേഷ്മയെ ഡോക്ടര്‍ റോഷാക്ക് കാര്‍ഡുകള്‍ കാണിക്കുന്നു. പെട്ടെന്ന് എന്തോ ഓര്‍മ വരികയും ഒരലര്‍ച്ചയോടെ നിയന്ത്രങ്ങളെല്ലാം വിട്ട് ഓടുകയും ചെയ്യുന്നു. ഇതെങ്ങനെ അമല അഭിനയിക്കുമെന്ന് ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍ എല്ലാ നിയന്ത്രണങ്ങലും വിട്ട ഒരാളെ പോലെ അലറിക്കൊണ്ട് അമല ഓടി. കട്ട് പറഞ്ഞിട്ടും കുറച്ച് കഴിഞ്ഞാണ് നോര്‍മലയാത്. അതോടെ കഥാപാത്രത്തിന് അമല കൃത്യമാണെന്ന് തിരിച്ചറിഞ്ഞു.

രേഷ്മയുടെ കാമുകന്‍ കടലില്‍ വീണു പോവുന്ന സീനുകള്‍ ഷൂട്ട് ചെയ്തത് വിഴിഞ്ഞത്താണ്. ആ ദിവസം പേടിയോടെയാണ് ഇന്നും ഓര്‍ക്കുന്നത്. വേലിയേറ്റ സമയമാണ്. തിര വന്നു കടലിലേക്ക് വലിച്ചു കൊണ്ടു പോകാന്‍ സാധ്യതയുണ്ടെന്ന് ഞങ്ങളെ സഹായിക്കാനെത്തിയ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. എന്തെങ്കിലും അപകടം പറ്റിയാല്‍ രക്ഷിക്കാനായി അവര്‍ കടലില്‍ ഇറങ്ങി നിന്നു.

കടലിലേക്ക് ചാടാനായി നില്‍ക്കുന്ന അമലയ്ക്ക് രേഷ്മയുടെ അതേ മാനസികാവസ്ഥയാണെന്ന് തോന്നി. അതുകൊണ്ട് തന്നെ സൂക്ഷിക്കണം എന്ന് അമലയോട് പറഞ്ഞു. ആക്ഷന്‍ പറഞ്ഞതും ഒരു തിര വന്നടിച്ചു. അമലയെ മാത്രമല്ല കാമറയേയും തിര കൊണ്ടു പോയി. ഞെട്ടലോടെ നോക്കുമ്പോള്‍ അമലയെ മത്സ്യത്തൊഴിലാളികള്‍ പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. കടലില്‍ നിന്നു പൊങ്ങി നില്‍ക്കുന്ന കൈകളില്‍ കാമറ. അതുപിടിച്ചയാള്‍ മുങ്ങിപ്പോയിരിക്കുന്നു. ആരൊക്കയോ ഓടി ചെന്ന് കാമറ വാങ്ങി. അതു വെള്ളത്തില്‍ മുങ്ങാതെ പിടിച്ചു വച്ചത് കാമറ അസിസ്റ്റന്റായിരുന്നു. സ്വന്തം കുഞ്ഞ് അപകടത്തില്‍ പെട്ട വേവലാതിയായിരുന്നു അദ്ദേഹത്തിന്''.

Kamal, Amala
'ആര്‍ക്കു വേണമെങ്കിലും സീതയും രാമനുമാകാം'; കാരണം പറഞ്ഞ് ശരത്ത്; വിവാദങ്ങള്‍ക്ക് മറുപടിയായി നടന്റെ വാക്കുകള്‍
Kamal, Amala
‘ക്യൂട്ട് സൈക്കോ’, '2026ലെ മികച്ച വില്ലൻ'; ‘സീനി’ലെ ഈശ്വരന് ലഭിക്കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞ് നസ്ലെൻ
Kamal, Amala
'പുതിയ സ്വപ്നങ്ങളിലേക്കു ചിറകുവിടർത്താനുള്ള കരുത്ത് ഈ സ്നേഹം'; സീൻ വിജയത്തിൽ നന്ദിയറിയിച്ച് സൂര്യ
Summary

Kamal about Amala falling into the sea during the filming of Ulladakkam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

VP Sajeendran- k muraleedharan
Kamal, Bhavana and Meera Jasmine
Mohanlal. Kamal, Mammootty
Sobhana George
X

FOLLOW US

ON GOOGLE DISCOVER