Thrissur Ragam Theatre ED Raid 
Thrissur

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്: തൃശൂർ രാഗം തിയേറ്ററിൽ ഇഡി റെയ്ഡ്

ചെയർമാൻ ആർ പ്രേംകുമാറിനെതിരായ അന്വേഷണം ശക്തം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ രാഗം തിയേറ്ററിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മിന്നൽ പരിശോധന. ജോർജേട്ടൻസ് രാഗം എന്നറിയപ്പെടുന്ന ഈ തിയേറ്റർ അടുത്തിടെയാണ് ബിഎൽഎം ഏറ്റെടുത്തത്.

സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള രാഗം തിയേറ്റർ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയതായും, എന്നാൽ ഇതിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ സൊസൈറ്റിയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരിൽനിന്ന് സമാഹരിച്ച പണം സ്വകാര്യ ആവശ്യങ്ങൾക്കായി വഴിമാറ്റിയെന്ന ആരോപണങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഇഡിയുടെ ഈ നിർണായക നീക്കം. ബിഎൽഎം ചെയർമാൻ ആർ. പ്രേംകുമാറിനെതിരെയുള്ള അന്വേഷണം ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.

സൊസൈറ്റിയുടെ മറവിൽ സാധാരണക്കാരായ നിരവധി പേരിൽ നിന്നായി മുന്നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ് ഇതുവരെയുള്ള കേസ്. എന്നാൽ നിക്ഷേപകരുടെ കണക്കുകൾ പ്രകാരം തട്ടിപ്പ് 5,000 കോടി രൂപ കവിയുമെന്നാണ് പരാതിക്കാരുടെ ആരോപണം. കേരള ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്ന ഈ കേസിൽ അപ്രതീക്ഷിതമായാണ് ഇഡി സംഘം പരിശോധനയ്ക്കായി എത്തിയത്. സൊസൈറ്റിയുടെ പണം ഉപയോഗിച്ച് വാങ്ങിയ മറ്റ് ആസ്തികളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇഡി വിശദമായ പരിശോധന നടത്തിവരികയാണ്.

The Enforcement Directorate has conducted raids at the historic Ragam Theatre in Thrissur as part of its ongoing money laundering probe into the massive financial scam involving the Bharat Lajna Multi-State Housing Cooperative Society (BLM)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ 2232 കോടിയുടെ അധിക ബാധ്യത; ജിഎന്‍എയില്‍ നിന്ന് പിണറായിയുടെ കാലത്തും വാങ്ങി'

അഭിമാന നിമിഷം, യുഎഇയില്‍ മലയാളി വനിതയ്ക്ക് ആദരം; പ്രസിഡന്റിന്റെ പ്രത്യേക അതിഥി

ട്രെയിന്‍ ബെര്‍ത്ത് കയ്യടക്കുന്നവരുടെ ശ്രദ്ധയ്ക്ക്!; ഉറക്കം രാത്രി 10 മുതല്‍ രാവിലെ ആറു വരെ മാത്രം, നിയന്ത്രണം ശരിവെച്ച് ഹൈക്കോടതി

വീറ്റോ ഭീഷണിയുമായി ട്രംപ്; തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം താൻ ഇല്ലാത്തതാണെന്ന് അവകാശവാദം

‘നീ പോ മോനേ ദിനേശാ’ എന്ന് സച്ചിൻ ബൗളറോട് പറയുന്നതാണ് മോനേ; സഞ്ജുവിന് മോഹൻലാലിന്റെ 'മാസ്' മറുപടി