Athirappilly water falls 
Thrissur

കനത്ത മഴയിൽ അതിരപ്പിള്ളിയും ചാർപ്പയും നിറഞ്ഞൊഴുകുന്നു; സുരക്ഷ മുൻനിർത്തി വിനോദസഞ്ചാരികൾക്ക് വിലക്ക് - വിഡിയോ

ഈ സീസണിൽ ആദ്യം; കാട്ടുതീരങ്ങളിൽ കനത്ത മഴ തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചാലക്കുടി: കനത്ത മഴയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകി. ഈ സീസണില്‍ ആദ്യമായാണ് ഇത്തരത്തില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നത്. കാലവര്‍ഷം ശക്തിപ്പെട്ടതാണ് വെള്ളച്ചാട്ടം നിറയാന്‍ കാരണമായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അതിരപ്പിള്ളി വനമേഖലയിലെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നത്. അതിരപ്പിള്ളിക്ക് പുറമെ ചാര്‍പ്പ വെള്ളച്ചാട്ടവും നിറഞ്ഞാണൊഴുകുന്നത്.

വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകുന്നത് സഞ്ചാരികൾക്ക് മനംകുളിർപ്പിക്കുന്ന കാഴ്ചയാണെങ്കിലും മഴയും ജലനിരപ്പും ഉയർന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അധികൃതർ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മഴ കനത്തുനിൽക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനാണ് സഞ്ചാരികൾക്ക് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മഴ ശമിക്കുകയും ജലനിരപ്പ് സാധാരണ നിലയിലാവുകയും ചെയ്ത ശേഷമേ വിനോദസഞ്ചാരികളെ വീണ്ടും പ്രവേശിപ്പിക്കൂ എന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.

With heavy rainfall hitting forest catchments in Chalakudy, Athirappilly and Charpa waterfalls are overflowing in full glory this season; however, entry for tourists has been temporarily banned as a safety measure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്; ആറാഴ്ച വിശ്രമം, അപകടം നൃത്ത രം​ഗത്തിന്റെ ചിത്രീകരണത്തിനിടെ

രജത് പടിദാര്‍ ക്യാപ്റ്റന്‍; റിങ്കു സിങ് വൈസ് ക്യാപ്റ്റന്‍

ഇടമലക്കുടിയിൽ മണലിയാർ കരകവിഞ്ഞു; മൂന്ന് കുടികൾ ഒറ്റപ്പെട്ടു, ഡാമുകളിൽ റെഡ് അലർട്ട്, ദേശീയപാതയിൽ മണ്ണിടിച്ചിൽ|VIDEO

സ്വപ്നം യാഥാർഥ്യമാക്കി കിച്ചു സുധി; ആശംസകളുമായി കൊല്ലം ജില്ലാ കളക്ടർ