Wild Elephant Injured Chalakudy RRT 
Thrissur

ചാലക്കുടിയിൽ ആർആർടി സംഘത്തിന്റെ നടപടിക്കിടെ കാട്ടാനയ്ക്ക് പരിക്ക്: പടക്കം പൊട്ടിച്ച് തുരത്തിയെന്ന് ആക്ഷേപം; വനംവകുപ്പിനെതിരെ പരാതി

ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര-സംസ്ഥാന വനം അധികൃതർക്ക് പരാതി നൽകി അനെക് ട്രസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിൽ വനംവകുപ്പിന്റെ ദ്രുതകർമ്മ സേന (ആർആർടി) നടത്തിയ കാട്ടാന തുരത്തൽ ദൗത്യത്തിനിടെ കാട്ടാനയ്ക്ക് പരിക്കേറ്റതായി പരാതി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൃഗസംരക്ഷണ സംഘടനയായ ആനിമൽ ആൻഡ് നേച്ചർ എത്തിക്‌സ് കമ്മ്യൂണിറ്റി (അനെക്) ട്രസ്റ്റ് കേന്ദ്ര-സംസ്ഥാന വനംവകുപ്പ് അധികൃതർക്ക് പരാതി നൽകി.

സെപ്റ്റംബർ 30-ന് ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ കൊന്നക്കുഴി സ്റ്റേഷന് കീഴിലുള്ള ചിക്‌‌ലായി/പരിയാരം റേഞ്ചിലായിരുന്നു സംഭവം. പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടത്തെ കാടുകയറ്റാനായി ആർആർടി സംഘം വ്യാപകമായി പടക്കങ്ങൾ പൊട്ടിച്ച് ഭീതിപരത്തുകയായിരുന്നുവെന്ന് അനെക് ട്രസ്റ്റിന് വേണ്ടി അഡ്വക്കേറ്റ് സന്തോഷ് ടി.എസ്. നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വന്യമൃഗങ്ങളെ തുരത്താനെന്ന പേരിൽ ക്രൂരമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് മൃഗങ്ങളിൽ വലിയ പ്രകോപനത്തിനും കൂട്ടംതെറ്റലിനും കാരണമാകുമെന്ന സുപ്രീം കോടതിയുടെ മുൻ നിരീക്ഷണങ്ങളെ പാടെ അവഗണിച്ചാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്തരം നടപടിയുണ്ടായതെന്നും പരാതിയിലുണ്ട്.

ആനക്കൂട്ടത്തെ അശാസ്ത്രീയവും ക്രൂരവുമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴിയും പുറത്തുവന്നിട്ടുണ്ട്. പടക്കങ്ങൾ പൊട്ടിച്ചും ഭയപ്പെടുത്തിയും നടത്തിയ നീക്കങ്ങൾ ആനകൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചതായും ഇക്കൂട്ടത്തിലൊരു കാട്ടാനയ്ക്ക് ഗുരുതരമായി പരിക്കേൽക്കാൻ ഇത് കാരണമായതായും പരാതിയിൽ ആരോപിക്കുന്നു.

ഔദ്യോഗിക കൃത്യനിർവ്വഹണം എന്ന കാരണം കാണിച്ച് സംരക്ഷിത വന്യജീവികൾക്ക് നേരെ നിയമവിരുദ്ധമായി ഉപദ്രവമേൽപ്പിക്കാൻ വനംവകുപ്പ് ജീവനക്കാർക്ക് യാതൊരുവിധ നിയമപരിരക്ഷയുമില്ലെന്ന് ട്രസ്റ്റ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ സമയബന്ധിതവും നിഷ്പക്ഷവുമായ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വനം മന്ത്രിക്കും ട്രസ്റ്റ് പരാതിയുടെ പകർപ്പ് സമർപ്പിച്ചു.

An animal welfare advocacy group based in Kochi has formally lodged a complaint with both state and central forest authorities, alleging that a wild elephant sustained injuries during a rapid response team (RRT) operation in the Chalakudy forest division

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ഒറ്റയ്ക്ക്; പറയാനുളളത് എഐസിസിയെ അറിയിക്കും; കെസിയുടെ പിന്തുണ തേടിയിട്ടില്ല'

ഹണിമൂണ്‍ കഴിഞ്ഞു? കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറക്കുന്നു; വിഡി സതീശന്റെ ശൈലിയില്‍ അതൃപ്തി

'ഇതിനപ്പുറം എന്തുപറയാന്‍!, രാസലഹരി ഉപയോഗം വരുത്തുന്ന വിനകള്‍'

ഐഐആർഎഫ് റാങ്കിങ്ങിൽ ഒന്നാമത്; പെൺകുട്ടികൾക്ക് കിടക്കാൻ ഇടമില്ല: കോഴിക്കോട് മെഡിക്കൽ കോളജിൽ ഹോസ്റ്റൽ പ്രതിസന്ധി രൂക്ഷം

മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സിലേക്ക് അപേക്ഷിക്കാം