Gajarajan Guruvayur Kesavan Commemoration 
Thrissur

ഗജരാജൻ ഗുരുവായൂർ കേശവന് സ്മരണാഞ്ജലി; ഭക്തിസാന്ദ്രമായി ഗജഘോഷയാത്രയും പുഷ്പാർച്ചനയും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഗുരുവായൂർ: അരനൂറ്റാണ്ടിലധികം ശ്രീഗുരുവായൂരപ്പന്റെ തിടമ്പേറ്റാൻ ഭാഗ്യം ലഭിക്കുകയും, 1976-ലെ ഗുരുവായൂർ ഏകാദശി-ദശമി ആഘോഷങ്ങൾക്കിടെ ഭഗവാനിൽ വിലയം പ്രാപിക്കുകയും ചെയ്ത ഗജരാജൻ ഗുരുവായൂർ കേശവന് ഗജവൃന്ദവും ഭക്തജനങ്ങളും സ്മരണാഞ്ജലി അർപ്പിച്ചു.

രാവിലെ ആറ് മണിയോടെ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ആനയൂട്ടിന് ശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ ഗജഘോഷയാത്ര ആരംഭിച്ചു. ദേവസ്വം ആനത്തറവാട്ടിലെ തലയെടുപ്പുള്ള കൊമ്പൻ ഇന്ദ്രസെൻ കേശവന്റെ ഛായാചിത്രമുള്ള കോലമേന്തി മുന്നിൽ നീങ്ങി. കൊമ്പൻ ബൽറാം ഗുരുവായൂരപ്പന്റെയും, ചെന്താമരാക്ഷൻ മഹാലക്ഷ്മിയുടെയും ഛായാചിത്രമുള്ള കോലങ്ങൾ വഹിച്ചു. ഇവർക്കൊപ്പം ദേവസ്വത്തിലെ മറ്റ് എട്ട് ഗജവീരന്മാരും ഘോഷയാത്രയിൽ അണിനിരന്നു.

ഗജഘോഷയാത്രയ്ക്ക് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. തുടർന്ന് ഗുരുവായൂരപ്പന് മുന്നിലെത്തിയ ഗജവീരന്മാർ ഭഗവാനെ തുമ്പിക്കൈ ഉയർത്തി വണങ്ങി. ക്ഷേത്രവും രുദ്രതീർത്ഥക്കുളവും പ്രദക്ഷിണം വെച്ച ശേഷം ഘോഷയാത്ര ശ്രീവത്സം ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിലെ കേശവപ്രതിമയ്ക്ക് മുന്നിലെത്തിച്ചേർന്നു.

തുടർന്ന് കൊമ്പൻ ഇന്ദ്രസെനും ഒപ്പം അണിചേർന്ന ഗജവീരന്മാരും തങ്ങളുടെ കാരണവരുടെ പ്രതിമയ്ക്ക് മുന്നിൽ തുമ്പിക്കൈ ഉയർത്തി പ്രണാമം അർപ്പിച്ചു. ദേവസ്വം ചെയർമാൻ എവി ഗോപിനാഥ്, ദേവസ്വം ഉദ്യോഗസ്ഥർ, ജീവനക്കാർ, നൂറുകണക്കിന് ഭക്തജനങ്ങൾ എന്നിവർ കേശവപ്രതിമയിൽ പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു.

Devotees and a procession of temple elephants led by tusker Indrasen paid floral and ceremonial tributes to legendary elephant Gajarajan Guruvayur Keshavan on his commemoration day at Guruvayur, culminating in obeisance before his statue at the Sreevalsam Guest House compound.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ ഹൈക്കോടതി അനുമതി

എല്ലാ മഗ്നീഷ്യം സപ്ലിമെന്റുകളും ഒരുപോലെയല്ല; ഏതാണ് നിങ്ങൾക്ക് അനുയോജ്യം?

തിയറ്റർ കംപ്ലീറ്റ് തൂക്കി, 'സീൻ' ഇനി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

'പേര് മുഹമ്മദ് സിറാജ്, ഇന്ത്യൻ ടീമിൽ ഇല്ലാത്തതിന്റെ കാരണം അതുതന്നെ!'

ഒരു ദിവസം രണ്ട് രക്ഷാപ്രവർത്തനങ്ങൾ; കടലിൽ അപകടത്തിൽപ്പെട്ട 29 മത്സ്യത്തൊഴിലാളികൾക്ക് തുണയായി ഫിഷറീസ് പട്രോൾ ബോട്ട്