മിന്നല്‍ ചുഴലിയിലുണ്ടായ കൃഷിനാശം, കടപുഴകിയ മരം 
Thrissur

ചാലക്കുടിയില്‍ മിന്നല്‍ ചുഴലി, വ്യാപക കൃഷിനാശം; 25 ലക്ഷം രൂപയുടെ നഷ്ടം

പത്തിലധികം കര്‍ഷകരുടെ കൃഷിയിടങ്ങളാണ് നശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ചാലക്കുടി മേലൂര്‍ ഗ്രാമപഞ്ചായത്തിലെ കുറുപ്പം ഒമ്പതാം വാര്‍ഡില്‍ വീശിയടിച്ച മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്. ജാതി, വാഴ, റബ്ബര്‍, കവുങ്ങ് എന്നിവയുള്‍പ്പെടെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചു. ശക്തമായ കാറ്റില്‍ പത്തിലധികം കര്‍ഷകരുടെ കൃഷിയിടങ്ങളാണ് പൂര്‍ണമായും നശിച്ചത്.

രണ്ട് വീടുകളുടെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്ന് വീണു. എന്നാല്‍ ആളപായമില്ല. മേലൂര്‍ പഞ്ചായത്ത് കൃഷി ഓഫീസര്‍ രാഹുല്‍ കൃഷ്ണന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വൈഎസ് അനില്‍, ഗ്രാമപഞ്ചായത്ത് അംഗം പിആര്‍ പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക പരിശോധന നടത്തി. 25 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.

Heavy storm in Chalakudy, widespread crop damage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ഒറ്റയ്ക്ക്; പറയാനുളളത് എഐസിസിയെ അറിയിക്കും; കെസിയുടെ പിന്തുണ തേടിയിട്ടില്ല'

ആ ഫോട്ടോ ഇല്ലെന്നറിഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു, ലാലേട്ടനോട് സങ്കടം പറഞ്ഞപ്പോള്‍; സിദ്ധു പനയ്ക്കല്‍ പറയുന്നു

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50% ഇളവ്

'ഓപ്പറേഷൻ കണ്ണൂർ മഖ്ന' വിജയം: ആറളത്തെ വിറപ്പിച്ച മോഴയാനയെ മൂന്ന് തവണ മയക്കുവെടി വെച്ച് തളച്ചു

ചാലക്കുടിയിൽ ആർആർടി സംഘത്തിന്റെ നടപടിക്കിടെ കാട്ടാനയ്ക്ക് പരിക്ക്: പടക്കം പൊട്ടിച്ച് തുരത്തിയെന്ന് ആക്ഷേപം; വനംവകുപ്പിനെതിരെ പരാതി