Kadavalloor Anyonyam 
Thrissur

കടവല്ലൂർ അന്യോന്യത്തിന് നവംബർ 16 മുതൽ തുടക്കം; വൈദിക മത്സരപരീക്ഷയ്ക്ക് അരങ്ങൊരുങ്ങി

കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വർഷാവർഷം നടക്കുന്ന ഋഗ്വേദ പാരായണ മത്സരമായ കടവല്ലൂർ അന്യോന്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: കടവല്ലൂർ ഉണരുന്നു; ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ അകത്തളങ്ങൾ ഇനി വേദമന്ത്ര മുഖരിതമാകും. ലോകത്തിലെ ഏറ്റവും കഠിനമായ മത്സരപരീക്ഷയായ പ്രശസ്തമായ കടവല്ലൂർ അന്യോന്യത്തിന് നവംബർ 16-മുതൽ തുടക്കമാകും. കേരളത്തിലെ വൈദികബ്രാഹ്മണരുടെ മത്സരപരീക്ഷയാണ് തൃശൂർ ജില്ലയിലെ കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വർഷാവർഷം നടക്കുന്ന ഋഗ്വേദ പാരായണ മത്സരമായ കടവല്ലൂർ അന്യോന്യം.

കൈകൊണ്ട് മുദ്ര കാട്ടിയും തലയാട്ടിയും അർത്ഥം തെറ്റാതെ പ്രത്യേക രീതിയിൽ ഋക്ക് ചൊല്ലുന്ന കേരളീയ വേദപഠന ശൈലിയാണ് ഇവിടെയുള്ളത്. അന്യോന്യത്തിൽ മത്സരിക്കുന്നത് സാമൂതിരി രാജ്യത്തിന്റെ വേദ മികവും കൊച്ചിരാജ്യത്തിന്റെ വൈദിക പാരമ്പര്യവുമാണ്. ബ്രഹ്മസ്വം മഠങ്ങളിലെ നമ്പൂതിരിബ്രാഹ്മണരാണ് ഈ പരീക്ഷയിൽ മാറ്റുരയ്ക്കുന്നത്. തൃശൂർ ബ്രഹ്മസ്വം മഠത്തിലേയും തിരുനാവായ ബ്രഹ്മസ്വം മഠത്തിലേയും നമ്പൂതിരിമാർ പങ്കെടുക്കുന്ന ഈ മത്സരം പണ്ടുകാലത്ത് സാമൂതിരി രാജാവിന്റെയും കൊച്ചി രാജാവിന്റെയും പണ്ഡിതന്മാർ തമ്മിലുള്ള മാറ്റുരയ്ക്കലായി മാറിയിരുന്നു. തിരുനാവായ മഠം സാമൂതിരിയുടെ കീഴിലും തൃശൂർ മഠം കൊച്ചിരാജാവിന്റെ കീഴിലുമാണുണ്ടായിരുന്നത്.

Kadavalloor Anyonyam

വൃശ്ചികമാസത്തിൽ എട്ടു ദിവസങ്ങളിലായാണ് മത്സരം നടക്കുന്നത്. ഏകാദശി, വാവ് തുടങ്ങിയ ഉപവാസ ദിവസങ്ങൾ ഒഴിവാക്കും. വാരമിരിക്കുക, ജടചൊല്ലുക, രഥ ചൊല്ലുക എന്നിവയാണ് പരീക്ഷയ്ക്കുള്ള വിഷയങ്ങൾ. അന്യോന്യത്തിലെ വേദപരീക്ഷകൾ എല്ലാം രാത്രിസമയത്താണ് നടത്താറുള്ളത്. ഋഗ്വേദത്തിലെ ഏതെങ്കിലും അഷ്ടകത്തിലെ 10 മന്ത്രങ്ങൾ ക്രമരൂപത്തിൽ ചൊല്ലുന്നതാണ് വാരമിരിക്കൽ. ആദ്യം വാരം ചൊല്ലുന്നതിന് മുൻപിലിരിക്കലെന്നും എതിർയോഗത്തിന്റെ വാരത്തെ രണ്ടാം വാരം എന്നും പറയും. പിന്നത്തെ പരീക്ഷ 'ജട'യും 'രഥ'യുമാണ്. വാരമിരിക്കലിനു ശേഷമാണ് ജട-രഥ പ്രയോഗങ്ങൾ. ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞേ ജട-രഥ പ്രയോഗം ആരംഭിക്കൂ. ഈ മത്സര പരീക്ഷയുടെ ഏറ്റവും കൂടിയ പദവി 'വലിയ കടന്നിരിക്കൽ' ആണ്. അതിനുതാഴെ കടന്നിരിക്കൽ അല്ലെങ്കിൽ ചെറിയ കടന്നിരിക്കൽ. വലിയ കടന്നിരിക്കലിൽ വിജയിയായ വൈദികന് സമുദായത്തിൽ വലിയ സ്ഥാനം ലഭിക്കുന്നു. വലിയ കടന്നിരിക്കൽ പദവി നേടിയ പണ്ഡിതന്മാരാരും ഇന്ന് ജീവിച്ചിരിപ്പില്ല.

Kadavalloor Anyonyam

1947 വരെ കടവല്ലൂർ അന്യോന്യം മുടക്കം കൂടാതെ നടന്നുപോന്നു. പിന്നീട് ഇടക്കാലത്ത് മുടങ്ങിയെങ്കിലും, ഇപ്പോൾ വീണ്ടും വർഷങ്ങളായി കടവല്ലൂർ ശ്രീരാമക്ഷേത്രത്തിൽ ഈ വേദപരീക്ഷ നടന്നു വരുന്നു. മഹാകവി അക്കിത്തം അന്യോന്യ പരിഷത്ത് അധ്യക്ഷനായിരുന്നു. നവംബർ 16-ന് വൈകിട്ട് 6.30-ന് കടവല്ലൂർ അന്യോന്യം ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. ഡോ. കെ.ജി. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. 21-ന് രാവിലെ 11-ന് വാക്യാർത്ഥ സദസ്സ് നടക്കും. വേദപാരായണ സമ്പ്രദായ രീതിയിൽ തന്നെ നിലനിർത്താൻ പരമ്പരാഗത ഋഗ്വേദ പണ്ഡിതന്മാരുടെ ഏറ്റവും പ്രശസ്തമായ ഈ വേദ മത്സരപ്പരീക്ഷ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

The historic Kadavalloor Anyonyam, considered one of the world's most rigorous Rigvedic recitation competitions, is set to begin at the Kadavalloor Sreeramaswamy Temple on November 16, preserving centuries-old Vedic traditions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പഴയതെല്ലാം പറഞ്ഞു തീർത്തു'; വി ഡി സതീശന്‍ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് ക്ഷണിച്ചെന്ന് ജി സുകുമാരന്‍ നായര്‍

കഫീൻ വേണ്ട, ചായയുടെ രുചി വേണം! വീട്ടിൽ തയ്യാറാക്കാം 5 ഹെർബൽ ടീകൾ

ഭർതൃമതിയുമായി അവിഹിത ബന്ധം; ലോക്കൽ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്ത് സിപിഎം

തട്ടിപ്പിന് കേന്ദ്രമന്ത്രിയുടെ ഡീപ്ഫേക്ക് വിഡിയോയും; സൈബർ തട്ടിപ്പുകളിൽ നഷ്ടമായത് ഒരു കോടിയോളം രൂപ

ഒരുലക്ഷത്തില്‍ താഴെ പോകുമോ? സ്വര്‍ണവില വന്‍ഇടിവിലേക്ക്, പവന് ഒറ്റയടിക്ക് 960 രൂപ കുറഞ്ഞു