പിസി വിഷ്ണുനാഥ് 
Thrissur

കുണ്ടറ കസ്റ്റഡി മർദ്ദനം: ആരോപണവിധേയനായ പൊലീസുകാരനെതിരെ മുൻപും പരാതിയുണ്ട്; അന്വേഷണ റിപ്പോർട്ട് വരട്ടെയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്

പുതുയുഗയാത്ര കുണ്ടറയിൽ എത്തിയ സമയത്ത് കോൺഗ്രസ് പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചയാളാണ് ഈ ഉദ്യോഗസ്ഥനെന്ന് മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തിന് ഇരയായി യുവാവ് മരണപ്പെട്ട സംഭവത്തിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ മുൻപും പരാതികളുണ്ടായിട്ടുണ്ടെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരികയാണെന്നും, വിശദമായ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പുതുയുഗയാത്ര' കുണ്ടറയിൽ എത്തിയ സമയത്ത് കോൺഗ്രസ് പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചയാളാണ് ഈ ഉദ്യോഗസ്ഥൻ. ഉത്സവപ്പറമ്പിൽ നിന്ന് കസ്റ്റഡിയിലെടുത്ത മറ്റൊരാളെ ഇയാൾ അതിക്രൂരമായി മർദ്ദിച്ചതായും മുൻപ് പരാതികൾ ഉയർന്നിരുന്നു. ഈ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെയും നിലപാടുകളെയും കുറിച്ച് മുൻപും തങ്ങൾക്ക് പരാതികൾ ഉണ്ടായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

കുണ്ടറയിലെ കസ്റ്റഡി മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.

Regarding the Kundara custody torture and death case, Minister P.C. Vishnunath stated that the accused police officer had a history of misconduct and that further steps will follow the District Crime Branch investigation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി പെരുമഴക്കാലം, നാളെ 11 ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

'മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്'; നടൻ എയറിൽ

കുവൈത്തില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, 'ഖലീഫ' ഡബ്ബിങ് പൂർത്തിയാക്കി താരം

'ഞാൻ ഒക്കെയാണ്!' സുഹൃത്തുക്കൾക്കൊപ്പം ചിരിക്കുന്നുണ്ടെങ്കിലും, ഉള്ളിൽ സ്ഥിരമായ ശൂന്യത, 'ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ' ലക്ഷണങ്ങൾ