'ആരാധകരേ നിങ്ങളാണ് എല്ലാം'! ചരിത്ര നേട്ടത്തിൽ വൈകാരികമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

'ഓൾ ടൈം ബാല്ലൺ ഡി ഓർ' (BOAT) പുരസ്കാരം, ആരാധകർക്ക് നന്ദി പറഞ്ഞ് കുറിപ്പ്
Cristiano Ronaldo
Cristiano Ronaldoinsta
Updated on: 
2 min read

പാരിസ്: ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച പ്രകടനത്തെ ആദരിക്കുന്നതിനായി ആദ്യമായി ഏർപ്പെടുത്തിയ 'ഓൾ ടൈം ബാല്ലൺ ഡി ഓർ' (BOAT) പുരസ്കാരം സ്വന്തമാക്കിയതിനു പിന്നാലെ ലോകമെമ്പാടുമുള്ള ആരാധകർക്ക് നന്ദി പറഞ്ഞ് ഇതിഹാസ താരവും പോർച്ചു​ഗൽ നായകനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. കളത്തിലെ ചിരവൈരിയായ അർജന്റീന ഇതിഹാസം ലയണൽ മെസിയെ പിന്തള്ളിയാണ് റൊണാൾഡോ നേട്ടത്തിലെത്തിയത്. ഇതാദ്യമായും അവസാനമായുമാണ് ഇത്തരമൊരു പുരസ്കാരം നൽകുന്നതെന്നു സംഘാടകർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആ അർഥത്തിൽ ചരിത്ര നേട്ടം കൂടിയാണ് റൊണാൾഡോ സ്വന്തമാക്കിയത്.

ലോകമെമ്പാടുമുള്ള ആരാധകർ ഓൺലൈനായി വോട്ട് രേഖപ്പെടുത്തിയാണ് ഓൾ ടൈം ബാല്ലൺ ഡി ഓർ പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഹാരി കെയ്നിന് ബാല്ലൺ ഡി ഓർ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ പുരസ്കാരവും പ്രഖ്യാപിക്കപ്പെട്ടത്.

ചരിത്രത്തിലെ ഏറ്റവും മികച്ച ബാല്ലൺ ഡി ഓർ പുരസ്കാര സീസൺ ഏതായിരുന്നുവെന്നാണ് ആരാധകർക്ക് മുന്നിലെത്തിയ ചോദ്യം. 2008ൽ മാഞ്ചസ്റ്റർ യുനൈറ്റഡിനായി ക്രിസ്റ്റ്യാനോ റൊണാൾഡ‍ോ പുറത്തെടുത്ത പ്രകടനമാണ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാല്ലൺ ഡി ഓർ വിജയിച്ച സീസണായി ആരാധകർ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്.

മെസി ഒരു കലണ്ടർ വർഷം 91 ​ഗോളുകൾ അടിച്ചുകൂട്ടിയ 2012 സീസണിലെ മിന്നുന്ന പ്രകടനത്തെ പിന്തള്ളിയാണ് ആരാധകർ റൊണാൾഡോ കളിച്ച 2008ലെ പ്രീമിയർ ലീ​ഗ് സീസൺ തിരഞ്ഞെടുത്തത്. ആ സീസണിലാണ് ക്രിസ്റ്റ്യാനോ തന്റെ കന്നി ബാല്ലൺ ഡി ഓർ പുരസ്കാരം നേടിയത്.

Cristiano Ronaldo
'ക്യാപ്റ്റനിൽ' ഉടക്കിയോ ഹര്‍മന്‍പ്രീതും സ്മൃതിയും? കൈ കൊടുത്തില്ല, മൈൻഡും ഇല്ല! (വിഡിയോ)

പുരസ്കാരം സ്വന്തമാക്കിയതിനു പിന്നാലെയാണ് താരം ആരാധകർക്ക് നന്ദി പറഞ്ഞ് രം​ഗത്തെത്തയത്. തനിക്ക് ലഭിച്ച ഈ അം​ഗീകാരം ആരാധകർക്ക് കൂടി അവകാശപ്പെട്ടതാണെന്നു ക്രിസ്റ്റ്യാനോ കുറിച്ചു.

'ഫുട്ബോൾ ആരാധകരുടേതാണ്. ലോകമെമ്പാടുമുള്ള എല്ലാ ആരാധകർക്കും നന്ദി. ഓൾ ടൈ ബാല്ലൺ ഡി ഓർ നിങ്ങളുടേത് കൂടിയാണ്'- ക്രിസ്റ്റ്യാനോ റൊണാൾഡ‍ോ കുറിച്ചു.

യോഹാൻ ക്രൈഫ്, മിഷേൽ പ്ലാറ്റിനി, മാർക്കോ വാൻ ബാസ്റ്റൻ, കാൾ ഹെയ്നസ് റുമെനി​ഗെ, കെവിൻ കീ​ഗൻ, ഫ്രാൻ ബെക്കൻബോവർ, ആൽഫ്രെഡ‍ോ ഡെസ്റ്റിഫാനോ, ബ്രസീൽ ഇതിഹാസം റൊണാൾഡോ നസാരിയോ അടക്കമുള്ള മുൻ ബാല്ലൺ ഡി ഓർ പുരസ്കാര ജേതക്കളും ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ, മെസി എന്നിവരുൾപ്പെട്ട അവസാന പട്ടികയിലുണ്ടായിരുന്നു. എല്ലാവരേയും പിന്തള്ളിയാണ് പോർച്ചു​ഗൽ ഇതിഹാസത്തിന്റെ ശ്രദ്ധേയ നേട്ടം.

5 തവണ ബാല്ലൺ ഡി ഓർ പുരസ്കാരം നേടിയ താരമാണ് ക്രിസ്റ്റ്യാനോ. ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ബാല്ലൺ ഡി ഓർ നോമിനേഷൻ വന്ന താരമെന്ന റെക്കോർഡ് ഇന്നും ക്രിസ്റ്റ്യാനോയുടെ പേരിലാണ്. 18 തവണയാണ് അദ്ദേഹം നോമിനേഷൻ ചെയ്യപ്പെട്ടത്.

Cristiano Ronaldo
ഒറ്റ 'സിക്സ്' വേണ്ട!!!... 132 പന്തില്‍ 167; 'ഡക്കറ്റ്' കണക്കിന് റെക്കോര്‍ഡുകൾ!
Cristiano Ronaldo
1 വര്‍ഷത്തിനു ശേഷം ടെസ്റ്റ് ടീമില്‍; 'ഇംഗ്ലിസ്' തൂക്കി... സെഞ്ച്വറി, അപൂര്‍വ റെക്കോര്‍ഡ്!
Summary

Portugal legend Cristiano Ronaldo thanked football fans around the world after being crowned the inaugural winner of the Ballon d'Or of All Time (BOAT) award, saying the recognition also belonged to them

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER